ആദരിക്കൽ ചടങ്ങും നാടകാവതരണവും നടന്നു.
അന്ധേരി: നാടക രംഗത്ത് അമ്പതു വർഷം പിന്നിട്ട കൊച്ചിൻ സംഗമിത്രയുടെ അമരക്കാരനും നടനും സംവിധായകനുമായ സതീഷ് സംഗമിത്രയെയും , മുംബൈ നാടകവേദിയിൽ 50 വർഷം പിന്നിടുന്ന പ്രേംകുമാർ മുംബൈയേയും നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ‘അന്തപ്പൻ മെമ്മോറിയൽ അവാർഡ് നൽകി ‘ആദം തിയേറ്റേഴ്‌സ് മുംബൈ’ ആദരിച്ചു. എഴുത്തുകാരിയും നാടകപ്രവർത്തകയുമായ വിജയമേനോൻ ആണ് പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചത്.
ചാന്തിവല്ലി നഹർ ഇന്റർനാഷണൽ സ്‌കൂൾ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ആദം തിയേറ്റേഴ്സിൻ്റെ അമ്പത്തിമൂന്നാമത് നാടകം ‘അതിജീവനക്കാറ്റ് ‘ അരങ്ങേറി.സതീഷ് സംഗമിത്ര സംവിധാനം ചെയ്‍ത നാടകം
നിർമ്മിച്ചത് ജോളി എന്റർപ്രൈസിസ് ആണ് . രചന കെസി ജോർജ്ജ് കട്ടപ്പന. മുംബൈയിലെ പ്രമുഖ നാടക നടൻ ജോളിച്ചൻ ജേക്കബ്ബ് ,ശശി പണിക്കർ ,ബെന്നി എബ്രഹാം ,സോമൻ നായർ ,ബാബു നെല്ലിമല ,പ്രജീഷ് .ടി ,ജെസ്സിപീറ്റർ ,സിന്ധു മുണ്ടക്കയം എന്നിവർ അഭിനയിച്ചു.