പ്രിയപ്പെട്ട ഇടത്തേക്ക് മടക്കം: ശ്രേഷ്ഠ ബാവായെ ഏറ്റുവാങ്ങാനൊരുങ്ങി പുത്തൻകുരിശ് ഗ്രാമം

0

 

കൊച്ചി∙ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായെ ഏറ്റുവാങ്ങാനൊരുങ്ങി പുത്തുൻകുരിശ്. യാക്കോബായ സുറിയാനി സഭയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഇവിടം കേന്ദ്രീകരിച്ചാണ് പതിറ്റാണ്ടുകളായി തന്റെ ആത്മീയ, ഭൗതിക പ്രവർത്തനങ്ങൾ ബാവാ നിർവഹിച്ചിരുന്നുത്. ബാവായുടെ കബറടക്കത്തിനുള്ള തയാറെടുപ്പുകൾ പാത്രീയർക്കീസ് സെന്ററിനോടു ചേർന്നുള്ള സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പൂർത്തിയായി വരികയാണ്. എവിടെ വച്ചു മരിച്ചാലും അന്ത്യ വിശ്രമത്തിനായി തന്നെ പാത്രിയർക്കീസ് സെന്ററിലേക്ക് കൊണ്ടുവരണമെന്ന് ബാവാ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ബാവാ പണികഴിപ്പിച്ചതാണ് സഭാ ആസ്ഥാനമായ പാത്രിയർക്കീസ് സെന്ററും അതിനോട് അനുബന്ധിച്ചുള്ള ദേവാലയമടക്കമുള്ള കാര്യങ്ങളും. സെന്റ് അത്തനേഷ്യസ് കത്തീഡ്രലിന്റെ മദ്ബഹായിൽനിന്ന് 5 മീറ്ററോളം മാറി ഇടതുഭാഗത്തായാണ് ശ്രേഷ്ഠ ബാവായ്ക്ക് കല്ലറയൊരുങ്ങുന്നത്. ഇന്ന് വൈകിട്ട് നാലു മണിയോടെ കോതമംഗലത്തുനിന്ന് മൂവാറ്റുപുഴ വഴിയാണ് ബാവായുടെ ഭൗതികശരീരം പാത്രീയർക്കീസ് സെന്ററിലെത്തിക്കുക. തുടർന്ന് പൊതുദർശനം. എല്ലാ പ്രതിസന്ധികളിൽനിന്നും തങ്ങളെയും സഭയേയും കൈപിടിച്ചുയർത്തിയ ശ്രേഷ്ഠ ഇടയന് അന്തിമോപചാരമർപ്പിക്കാൻ സഭാംഗങ്ങൾക്കുള്ള അവസരമാണിത്. നാളെ വൈകീട്ട് 3 മണിയോടെ കബറടക്ക ശുശ്രൂഷകളുടെ സമാപന ചടങ്ങുകൾ ആരംഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *