മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ പീഡനം: തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചു

0
w 1280h 720croprect 0x0x1280x720imgid 01k24mkrvs030d26fk0sftcq6timgname fotojet 2025 08 08t161556.482 1754649977721

കൊല്ലം: ആലപ്പുഴ നൂറനാട് നാലു വയസുകാരന് രണ്ടാനച്ഛൻ്റേയും അമ്മയുടേയും മർദനമേറ്റതിന് പിന്നാലെ കൊല്ലത്തും സമാനരീതിയിലുള്ള ആക്രമണം. കൊല്ലം തെക്കുംഭാഗത്ത് മൂന്നാം ക്ലാസുകാരനെ രണ്ടാനച്ഛൻ പൊള്ളലേൽപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. എട്ടു വയസ്സുകാരനെ രണ്ടാനച്ഛൻ തേപ്പുപെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ചു. തുടർന്ന് അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടി വികൃതി കാട്ടിയത് കൊണ്ട് പൊള്ളിച്ചെന്നാണ് പൊലീസ് പറയുന്നത്.

കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. മുത്തശ്ശിക്കും രണ്ടാനച്ഛനുമൊപ്പമാണ് കുട്ടി താമസിക്കുന്നത്. മുത്തശ്ശിയുമായി വികൃതി പിടിക്കുന്നതിനിടെ കുട്ടിയെ പൊള്ളിച്ചുവെന്നാണ് രണ്ടാനച്ഛൻ്റെ മൊഴിയിലുള്ളത്. മറ്റേതെങ്കിലും കാരണമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. വിഷയത്തിൽ സിഡബ്ല്യുസിയും ഇടപെട്ടിട്ടുണ്ട്. കുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത് സിഡബ്ല്യുസിയേക്ക് മാറ്റാനും സാധ്യതയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *