ഫ്ലാറ്റിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ, പ്രതിയായ അച്ഛൻ ജീവനൊടുക്കിയ നിലയിൽ

0

ദില്ലി: മയൂര്‍ വിഹാറില്‍ കുട്ടികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആനന്ദ് വിഹാറിന് സമീപത്തെ റെയിൽവേ ട്രാക്കിൽ ശ്യാംജിയുടെ മൃതദേഹം കണ്ടെത്തിയത്. മയൂര്‍ വിഹാര്‍ ഫേസ് ഒന്നിലെ വീട്ടിൽ 15ഉം 9ഉം വയസ് പ്രായമുള്ള സഹോദരങ്ങൾ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇവരുടെ അമ്മ അബോധാവസ്ഥയിലാരുന്നു ഉണ്ടായിരുന്നത്.

കൊലപാതകം നടത്തിയത് അച്ഛനാണെന്ന് സംശയിക്കുന്നതായും ഇയാളെ കാണാനില്ലെന്നും പൊലീസ് അറിയിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ്, പ്രതിയുടെ മൃതേദഹം കണ്ടെത്തുന്നത്. അതേസമയം, കുട്ടികളുടെ അമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കിഴക്കൻ ദില്ലിയിലെ ശശി ഗാർഡിലെ ഒരു വീട് വെള്ളിയാഴ്ച മുതൽ പൂട്ടിക്കിടക്കുകയാണെന്നും വീട്ടിലെ കുടുംബ നാഥനായ ശ്യാംജിയെ കാണാനില്ലെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി അടച്ചിട്ട ഫ്‌ളാറ്റിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്നപ്പോഴാണ് ഒരു മുറിയിൽ കുട്ടികളുടെ മൃതദേഹവും മറ്റൊരു മുറിയിൽ അബോധാവസ്ഥയിൽ അമ്മയേയും കണ്ടെത്തിയത്. മയൂർ വിഹാറിൽ ചായക്കട നടത്തിയിരുന്ന ശ്യാംജി മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യയെ ആക്രമിക്കുകയും ഓടി പോയതുമായെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞിരുന്നു. കേസിൽ അന്വേഷണം നടവന്നുവരുന്നതിനിടയിലാണ് ഇയാളെ ജീവനൊടുക്കിയ നിലയിൽ റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *