ലഹരിയ്ക്ക് അടിമയായ മകൻ്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു

0

 

തിരുവനന്തപുരം: ലഹരിയ്ക്ക് അടിമയായ മകൻ്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ (ഷിബു- 52) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ജനുവരി 15 ന് അമ്മയുടെ മൊബൈൽ ഫോൺ മകൻ ആദിത്യ കൃഷ്ണൻ (22) പിടിച്ചു വാങ്ങിയിരുന്നു. ഈ വിവരം അവർ ഹരികുമാറിനെ അറിയിക്കുകയും അദ്ദേഹം മൊബൈൽ തിരിച്ചു നൽകാൻ മകനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് മകൻ അച്ഛനെ മർദ്ദിക്കുകയും ചവുട്ടി താഴെയിടുകയും ചെയ്തു.തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഹരികുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.

ബൈക്കപകടത്തിൽ പരിക്കേറ്റതാണെന്നായിരുന്നു ആശുപത്രിയിൽ അറിയിച്ചിരുന്നത്. ചികിത്സയിലിരിക്കെ ഹരികുമാർ ഇന്ന് പുലർച്ചെ 2.15 ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് മരണപ്പെട്ടു. പോലീസ് ബന്ധുക്കളുടെ മൊഴിയെടുത്ത് കൊലപാതക വകുപ്പ് ചുമത്തി പൊലീസ് FIR രജിസ്റ്റർ ചെയ്തു. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു. മകൻ ആദിത്യ കൃഷ്ണനെ പൊലീസ് അന്വേഷണത്തിൻ്റെ ഭാഗമായി കസ്റ്റഡിയിൽ എടുത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *