15 ദിവസം പ്രായമായ മകളെ ജീവനോടെ കുഴിച്ചുമൂടിയ പിതാവ് അറസ്റ്റിൽ

0

ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിൽ 15 ദിവസം പ്രായമായ മകളെ ജീവനോടെ കുഴിച്ചുമൂടിയ പിതാവ് അറസ്റ്റിൽ. സിന്ധ് പ്രവിശ്യയിലെ നൗഷാഹ്‌രോ ഫിറോസ് സ്വദേശിയായ തയ്യബാണ് അറസ്റ്റിലായത്. മകളെ ചികിത്സിക്കാൻ പണമില്ലാത്തതിനെ തുടർന്നാണ് തയ്യബിന്റെ ക്രൂരകൃത്യമെന്ന് പൊലീസ് പറഞ്ഞു. ചാക്കിൽപൊതിഞ്ഞ ശേഷമാണ് കുട്ടിയെ കുഴിച്ചു മൂടിയത്. തയ്യബിനെ റിമാൻഡ് ചെയ്തു. പോസ്റ്റ്‌മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാൻ കോടതി നിർദേശിച്ചു.

അതേസമയം, ലഹോറിലെ മറ്റൊരു സംഭവത്തിൽ വീട്ടുജോലിക്കാരിയായ 13 വയസ്സുള്ള പെൺകുട്ടിയെ വിവസ്ത്രയാക്കി ക്രൂരമായി മർദിച്ചതിന് ഗൃഹനാഥനും ഭാര്യയ്ക്കുമെതിരെ കേസെടുത്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ്. ഗൃഹനാഥൻ ഹസാമിനെ അറസ്റ്റ് ചെയ്തു, ഭാര്യ ഒളിവിലാണ്. വീട്ടിൽ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് ഇവർ പെൺകുട്ടിയെ മർദിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. പെൺകുട്ടിയുടെ കൈയ്ക്കും മൂക്കിനും ഉൾപ്പെടെ സാരമായ പരുക്കുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *