പെരിയാറിൽ അച്ഛനും മകനും മുങ്ങി മരിച്ചു

എറണാകുളം:പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. മലയാറ്റൂർ സ്വദേശി ഗംഗയും (51) മകൻ ധാർമ്മികും (7) ആണ് മരിച്ചതെന്ന് കോടനാട് പൊലീസ് അറിയിച്ചു. വൈകുന്നേരം 4.30ന് വൈശൻകുടി കടവിലായിരുന്നു അപകടം.
കുളിക്കാനായി ഇരുവരും പുഴയിലേക്കിറങ്ങിയപ്പോള് ഒഴുക്കിൽപ്പെടുകയായിരുന്നു. ഒഴുക്കിൽപ്പെട്ട ഇരുവരെയും നാട്ടുകാർ ചേർന്ന് മലയാറ്റൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറും.