ഇപ്പോള്‍ മാറ് കാണിക്കാനാണ് സമരം : ഫസല്‍ ഗഫൂര്‍

മലപ്പുറം: സ്ത്രീവിരുദ്ധ പരാമര്‍ശവുമായി എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. നമലപ്പുറം തിരൂരില്‍ എംഇഎസ് അധ്യാപകരുടെ സംഗമവേദിയിലായിരുന്നു ഫസല്‍ ഗഫൂറിന്റെ വിവാദ പരാമര്‍ശം. ടീച്ചര്മാര് പല ക്യാമ്പുകളില്‍ പോകാറുണ്ട്. എന്നാല്‍ അത് കൂത്തമ്പലമാക്കി മാറ്റരുത്. ഡിജെ വെച്ച് തുള്ളുന്നത് എന്തിനാണ്. തൊട്ടുകളിയും ചുറ്റിക്കളിയും വേണ്ട. പ്രൈവറ്റ് കളി കളിച്ചോ, പബ്ലിക് കളി വേണ്ട, ഫൈസല്‍ ഗഫൂര്‍ പറഞ്ഞു.പണ്ട് മാറ് മറയ്ക്കാനുള്ള സമരമാണ് നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ മാറ് കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിങ്ങളൊക്കെ സല്‍വാറും സാരിയുമൊക്കെയാണ് ധരിച്ചിരിക്കുന്നത്. അത് പൊന്തിച്ച് കോഴിക്കാല് കാണിക്കുന്നു. ഈ കോഴിക്കാല് കാണിച്ചിട്ട് എന്താ കാര്യം. അത് അടുത്തുള്ള ചിക്കിങിലോ കെഎഫ്സിയിലോ കൊണ്ടുപോയി കാണിക്കൂ. ട്രൗസറിടുന്നതില്‍ വലിയ കുഴപ്പമില്ല. പക്ഷെ അതിന്റെ വലിപ്പം ഇനിയും കുറയരുത്. അമിതമായ പാശ്ചാത്യവത്കരണമാണ് എല്ലാത്തിനും കാരണം. അത് ഇനി വേണ്ട. ഒരു കൂട്ടര് മുഖം മറയ്ക്കുമ്പോള്‍ മറ്റ് കൂട്ടര് വേറെ ചിലത് തുറന്നുകാണിക്കാനാണ് ആഗ്രഹിക്കുന്നത് ഫസല്‍ ഗഫൂര്‍ പറഞ്ഞു.