സർക്കാറിനെതിരെ പാലക്കാടുള്ള കർഷകർ സമരത്തിനൊരുങ്ങുന്നു
പാലക്കാട് : താങ്ങുവില വർദ്ധിപ്പിക്കുക, സംഭരണ തുക നേരിട്ട് കർഷകരിലെത്തിക്കുക, കയറ്റുകൂലി സപ്ലൈക്കോയിൽ നിന്ന് ഈടാക്കുക, കർഷകരുടെ പെൻഷൻ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ കർഷകരും സമരത്തിനൊരുങ്ങുന്നു. പാലക്കാടുള്ള കർഷകരാണ് കേരള സർക്കാറിന്റെ കർഷക വിരുദ്ധനയങ്ങൾക്കെതിരെ മഹാ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനൊരുങ്ങുന്നത്.
ചിറ്റൂർ, നെന്മാറ, കൊല്ലങ്കോട്, കുഴൽമന്ദം, ബ്ലോക്കുകളിലെ പാടശേഖര സമിതികളിൽ നിന്നായി 10,000ലധികം കർഷകർ പ്രതിഷേധത്തിൽ പങ്കെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി മഹാപ്രതിഷേധം സംഘടിപ്പിക്കാനാണ് കർഷകരുടെ നീക്കം.