ആരിഫ് മുഹമ്മദ്ഖാന് നാളെ രാജ്ഭവനിൽ യാത്രയയപ്പ്

0

തിരുവനന്തപുരം : ബീഹാർ ഗവർണറായി സ്ഥലംമാറി പോകുന്ന മുൻ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാന് നാളെ രാജ്ഭവനിൽ യാത്രയയപ്പ് നൽകും .വൈകുന്നേരം 4 .30 ന് രാജ്‌ഭവൻ ജീവനക്കാരാണ്  ഖാന് യാത്രയയപ്പ് നൽകുന്നത്.
പുതുവത്സര ദിനത്തിൽ കേരളത്തിലെത്തുന്ന രാജേന്ദ്ര അർലേക്കർ ജനുവരി രണ്ടിന് ഗവർണറായി ചുമതലയേൽക്കും. ഇതേ ദിവസം തന്നെ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ നിന്ന് ബിഹാറിലേക്ക് തിരിക്കും. ജനുവരി രണ്ടിന് ബിഹാറിൽ ചുമതല ഏറ്റെടുക്കും.
ആർഎസ്എസിൽ നിന്ന് ബിജെപിയിലെത്തി ഗോവയിൽ പരിസ്ഥിതി മന്ത്രിയും സ്പീക്കറും ആയ ശേഷമാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരളത്തിന്റെ ഗവർണ്ണർ ആകുന്നത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *