സുപ്രസിദ്ധ ‘സ്റ്റാൻഡപ്പ് കൊമേഡിയൻ’ സുനിൽപാലിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി 8 ലക്ഷം കവർന്നു !

0

 

മുംബൈ: സോണി ടിവിയുടെ ‘കോമഡി ഷോ ‘ യിലൂടെ പ്രശസ്തനായി ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്റ്റാൻഡ് അപ്പ് കോമഡി അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായി മാറിയ സുനിൽപാലിനെ  ‘ കിഡ്‌നാപ്പ് ‘ചെയ്‌ത്‌   8 ലക്ഷം കവർന്ന ആറംഗ സംഘത്തെ പോലീസ് തിരയുന്നു.
ഹരിദ്വാറിൽ ഒരുപരിപാടി അവതരിപ്പിക്കാൻ ക്ഷണിച്ച സംഘമാണ് പണം തട്ടിയത് .

“എല്ലാം നിയമാനുസൃതമാണെന്ന് തോന്നിയതിനാൽ അസാധാരണമായ ഒന്നും ഞാൻ സംശയിച്ചില്ല. കുറച്ചു പൈസ അവർ അഡ്വാൻസ് ആയും അയച്ചു തന്നു. കഴിഞ്ഞ തിങ്കളാഴ്ച ഡൽഹി എയർപോർട്ടിൽ നിന്ന് എന്നെ കൊണ്ടുപോകാൻ അവർ ഒരു കാർ അയച്ചു. മീററ്റിലെത്തിയ ശേഷം ഒരു സംഘം ആളുകൾ എന്നെ ബലമായി മറ്റൊരു വാഹനത്തിൽ കയറ്റി. അവർ എൻ്റെ കണ്ണുകൾ കെട്ടി . സഹകരിച്ചില്ലെങ്കിൽ വിഷം ഇഞ്ചക്ഷൻ ചെയ്‌ത്‌ എന്നെ കൊല്ലുമെന്നും മുന്നറിയിപ്പ് നൽകി, ” സുനിൽ പാൽ പറഞ്ഞു.
തട്ടിക്കൊണ്ടുപോയവർ 20 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് . അത്രയും തൻ്റെ കൈയിലില്ല ഇല്ല എന്നറിയച്ചപ്പോൾ തുക കുറച്ചുകൊണ്ടുവന്ന് 8 ലക്ഷത്തിൽ ഉറപ്പിക്കുകയും അവർ നൽകിയ അക്കൗണ്ട് നമ്പറിലേക്ക് പൈസ അയച്ചുകൊടുക്കുകയും ചെയ്‌തു .
ഉത്തർപ്രദേശിലെ മീററ്റിൽ 6 പേർ ചേർന്ന് 24 മണിക്കൂർ ബന്ദികളാക്കിയ ശേഷം, മുംബൈയിലേയ്ക്ക് മടങ്ങാനായി സുനിൽ പാലിന് ഇവർ 20,000 രൂപ ഫ്‌ളൈറ്റ് ടിക്കറ്റിനായി കൈമാറി. തങ്ങളെല്ലാവരും തൊഴിൽ രഹിതരാണെന്നും ജോലി കണ്ടെത്തിയാൽ തുക തിരികെ നൽകാമെന്നും വാഗ്ദാനം ചെയ്തതാണ് ഇവർ സുനിൽപാലിനെ തിരിച്ചച്ചത് .

മോചിതനായി മുംബയിലെത്തിയ ഉടൻ തന്നെ സാന്താക്രൂസ് പോലീസ് സ്റ്റേഷനിൽ അദ്ധേഹം എഫ്ഐആർ ഫയൽ ചെയ്തു. ഇതിനിടയിൽ ,ഡിസംബർ 2 മുതൽ ഭർത്താവിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് പാലിൻ്റെ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു .
സാന്താക്രൂസ് പോലീസിന് പാലുമായി ഫോണിലൂടെ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞപ്പോൾ, താൻ മുംബൈയിലേക്ക് മടങ്ങുകയാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു .പിന്നീടാണ് നടന്ന സംഭവങ്ങൾ അറിയിക്കുന്നത്.
ഉത്തർപ്രദേശിലെ മീററ്റിൽ വെച്ചാണ് സംഭവം നടന്നത് എന്നതിനാൽ കേസ് കൂടുതൽ അന്വേഷണത്തിനായി മീററ്റ് പോലീസിന് കൈമാറി. ‘കിഡ്‌നാപ്പ്’ സംഘത്തെ പിടികൂടാനുള്ള ശ്രമത്തിലാണ് മുംബൈ -മീററ്റ് പോലീസ് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *