നുണയ്‌ക്ക് സമ്മാനം ഉണ്ടെങ്കിൽ ഒന്നാം സ്ഥാനം സതീശന് ലഭിക്കുമെന്നും മുഖ്യമന്ത്രി

0

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നു. നുണയ്‌ക്ക് സമ്മാനം ലഭിക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം നേടി സതീശന് തന്നെയായിരിക്കും എന്നും അടുത്തിടെ തരംതാഴ്ന്ന രീതിയിലാണ് സതീശൻ സംസാരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഐഎം ഇലക്ട്രൽ ബോണ്ട് വാങ്ങിയിട്ടുണ്ട് എന്നാണ് സതീശന്റെ പുതിയ നുണ എന്ന് പറഞ്ഞ മുഖ്യമന്ത്രി വടകരയിൽ കെ കെ ശൈലജ ടീച്ചർക്കുള്ള സ്വീകാര്യത കണ്ട് സമനില തെറ്റിയപ്പോഴാണ് നില തെറ്റിയ പ്രവർത്തനം ചിലരിൽ നിന്ന് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാംസ്കാരിക കേരളം ഇത് അംഗീകരിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം അത് അവർക്ക് തന്നെ വിനയാകുമെന്നും കൂട്ടിച്ചേർത്തു.

പാർട്ടിക്കാരുടെ വിചാരം പ്രതിപക്ഷ നേതാവ് നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി പറയുന്ന ആളാണ് എന്നാണ് എന്നും അടുത്തിടെയായി തരംതാഴ്ന്ന രീതിയിലാണ് പ്രതിപക്ഷ നേതാവിന്റെ സംസാരം എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തും വിളിച്ചു പറയാം എന്ന മാനസിക നിലയിലാണ് ചിലർ എന്ന് പറഞ്ഞ മുഖ്യമന്ത്രി പലരുടെയും സമനില തന്നെ തെറ്റിയിരിക്കുകയാണ് എന്നും പറഞ്ഞു.

കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം കോൺഗ്രസ് യോജിച്ച പ്രക്ഷോഭത്തിൽ നിന്നും പിന്മാറിയത് എന്ന് പറഞ്ഞ അദ്ദേഹം അല്ലെങ്കിൽ രാഹുൽ ഗാന്ധി ഉത്തരം നൽകണമെന്നും പറഞ്ഞു. ലോകത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും രാഹുൽഗാന്ധി നടത്തിയ യാത്രയിൽ സംസാരിച്ചു എന്ന് പറഞ്ഞ അദ്ദേഹം പൗരത്വ ഭേദഗതിയെക്കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞില്ല എന്നും ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *