എഡിജിപി പി. വിജയനെതിരെ വ്യാജ മൊഴി; എം.ആർ. അജിത് കുമാറിനെതിരെ നടപടിക്ക് ശുപാർശ

0

തിരുവനന്തപുരം: എഡിജിപി പി. വിജയനെതിരെ വ്യാജ മൊഴി നൽകിയ സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കേസെടുക്കാൻ ശുപാർശ. എസ്.പി. സുജിത് ദാസിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്തിൽ പി. വിജയന് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എം.ആർ. അജിത് കുമാർ മൊഴി നൽകിയത്.

എന്നാൽ സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചതോടെ അജിത് കുമാറിനെതിരെ നിയമനടപടി തേടി പി. വിജയൻ സർക്കാരിന് കത്ത് നൽകുകയായിരുന്നു. വിഷയത്തിൽ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനോട് സർക്കാർ വിശദീകരണം തേടി. ഇതിന് മറുപടിയായാണ് എം.ആർ. അജിത് കുമാറിനെതിരെ ഡിജിപി നടപടിക്ക് ശുപാർശ ചെയ്തത്.

വ്യാജ മൊഴിയുടെ വകുപ്പുകൾ ഉൾപ്പെടെ ഉൾപ്പെടുത്തി സിവിലായോ ക്രിമിനലായോ കേസെടുക്കാമെന്നാണ് ഡിജിപി സർക്കാരിനോട് ശുപാർശ ചെയ്തത്. തെറ്റായ മൊഴി ഒപ്പിട്ടാണ് അജിത് കുമാർ സമർപ്പിച്ചതെന്നും ഇത് ക്രിമിനൽ കുറ്റമാണെന്ന് ഡിജിപി സർക്കാരിനോട് വിശദീകരിച്ചതായാണ് വിവരം. സംഭവത്തിൽ ആഭ്യന്തര വകുപ്പിൻ്റെയും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെയും തീരുമാനം അജിത് കുമാറിന് നിർണായകമാകും.

സ്വർണക്കടത്ത് കേസിലെ ഇടനിലക്കാരനുമായി അജിത് കുമാർ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഈ ആരോപണം കൂടുതൽ വിവാദങ്ങൾക്കും അന്വേഷണങ്ങൾക്കും ഇടയാക്കി.​

സിപിഎം നേതാക്കളായ പി. ശശി, അജിത് കുമാർ, സുജിത് ദാസ് എന്നിവരെക്കുറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം ചിലർ ഗുരുതരമായ ആരോപണമുണ്ട്. അജിത് കുമാർ സ്വർണക്കടത്ത് കേസിൽ നേരത്തെ ഇടപെട്ടതായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.​

Spread the love

Leave a Reply

Your email address will not be published. Required fields are marked *