കള്ളവോട്ട് നടക്കുമെന്ന് പേടി, ആവർത്തിച്ച് ആന്‍റോ ആന്‍റണി
കള്ളവോട്ട് ആരോപണം ആവർത്തിച്ച് പത്തനംതിട്ട യുഡിഎഫ് സ്ഥാനാർത്ഥി ആന്‍റോ ആന്‍റണി. വ്യാജ ഐഡി കാർഡുകൾ പിടിച്ചെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎം പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യണമെന്ന് ആവിശ്യപെട്ട് ആന്‍റോ ആന്‍റണി. ദുർബല സ്ഥാനാർത്ഥി ആയതിനാൽ ബിജെപി വോട്ടുകൾ സിപിഎമ്മിലേക്ക് മറിയുമോ എന്ന ഭയമുണ്ട്.എങ്കിലും ഇതുവരെ കിട്ടിയതിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ പത്തനംതിട്ടയിൽ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ആന്‍റോ ആന്‍റണി പ്രതികരിച്ചു.