വ്യാജ പാസ്പോർട്ട് : ബംഗ്ളാദേശി പോൺ താരത്തെ ഉല്ലാസ്‌നഗറിൽ അറസ്റ്റുചെയ്തു.
കല്യാൺ : വ്യാജ പാസ്സ്‌പോർട്ടുമായി ഇന്ത്യയിലെത്തിയ ബംഗ്ളാദേശി പോൺ താരത്തെ ഉല്ലാസ്‌നഗറിൽ വെച്ച്
ഹിൽ ലൈൻ പോലീസ് അറസ്റ്റുചെയ്തു. അംബർനാഥിൽ ഒരു ബംഗ്ളാദേശികുടുംബം അനധികൃതമായി താമസിക്കുന്നുണ്ട് എന്ന രഹസ്യ സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോൺ താരമായ റിയ ബർഡ്യേയും മൂന്ന് കൂട്ടാളികളേയും പോലീസ് കണ്ടെത്തിയത് . ഇവർ നൽകിയ രേഖകൾ വ്യാജമാണെന്ന് പോലീസ് കണ്ടെത്തി . അമരാവതി സ്വദേശിയാണ് ഇവർക്ക് ഇന്ത്യയിൽ താമസിക്കാനുള്ള രേഖകൾ നിർമ്മിച്ചുനൽകിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
റിയ ബർഡേഅടക്കം നാലുപേർക്കെതിരെ പോലീസ് കേസ് റജിസ്റ്റർ ചെയ്‌ത് അന്യേഷണം ആരംഭിച്ചു .
കുറച്ചുമാസങ്ങൾക്ക് മുമ്പ് വ്യാജ രേഖകളുണ്ടാക്കി പാക്കിസ്ഥാനിലേക്ക് പോകാൻ ഒരുങ്ങിയ 23 കാരിയെ താനെയിൽ നിന്ന് പോലീസ് അറസ്റ്റു ചെയ്തിരുന്നു.