കെസി വേണുഗോപാൽ എം.പിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ് : പോലീസ് കേസെടുത്തു

ആലപ്പുഴ: കെസി വേണുഗോപാൽ എം.പിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. ഇക്കാര്യം ശ്രദ്ധയിൽ പെട്ട എം.പി പൊലീസിൽ പരാതി നൽകി. നിരവധി പേർക്കാണ് എം.പിയുടെ പേരിൽ സന്ദേശം പോയത്.കെസി വേണുഗോപാലിൻ്റെ ഫോട്ടോ ഉപയോഗിച്ച് യഥാർഥമെന്ന് തോന്നുന്ന തരത്തിലാണ് അക്കൗണ്ട് നിർമ്മിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും ഉള്‍പ്പടെ നിരവധി പേർക്ക് സന്ദേശമെത്തിയതായി സംശയിക്കുന്നു. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് കെസി വേണുഗോപാൽ എംപിയുടെ സെക്രട്ടറി കെ.ശരത് ചന്ദ്രന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് രേഖാമൂലം പരാതി നല്‍കിയത്.