കാസർകോഡ് വ്യാജമയക്കുമരുന്ന് കേസിൽ അറസ്റ്റ്; പിടിച്ചത് കൽക്കണ്ടമെന്ന് തെളിഞ്ഞു

0

കാസർകോട്: കാസർകോഡ് വ്യാജ മയക്കുമരുന്ന് കേസിൽ യുവാക്കളെ അറസ്റ്റ് ചെയ്തതെന്ന് വിവരം. പൊലീസ് പിടിച്ചെടുത്തത് എംഡിഎംഎ എന്ന് ആരോപിച്ചായിരുന്നു യുവാക്കളെ ജയിലിൽ അടച്ചത്. പിടികൂടിയത് മയക്കുമരുന്നല്ലെന്ന് മാസങ്ങൾക്കിപ്പുറം ലാബ് പരിശോധനാ ഫലം എത്തിയപ്പോളാണ് യുവാക്കൾക്ക് മോചനം ലഭിച്ചത്.

കാസർകോട് കോളിച്ചാൽ സ്വദേശി ബിജു മാത്യു, കണ്ണൂർ വാരം സ്വദേശി മണികണ്ഠൻ എന്നിവർക്ക് വ്യാജ കേസിൽ ജയിലിൽ കിടക്കേണ്ടി വന്നത് 151 ദിവസമാണ്. ലാബ് പരിശോധനാ ഫലത്തിൽ പിടിച്ചത് മയക്കുമരുന്നല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യുവാക്കൾ ജയിൽ മോചിതരായതെന്നാണ് ലഭിക്കുന്ന വിവിരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *