‘ആടുജീവിത’ത്തിന്റെ വ്യാജം; പരാതി നൽകി സംവിധായകൻ ബ്ലസി
ഇന്നലെ പുറത്തിറങ്ങിയ ആട് ജീവിതം സിനിമയുടെ വ്യാജ പതിപ്പിനെതിരെ പരാതി നൽകി സംവിധായകൻ ബ്ലസി. എറണാകുളം സൈബർ സെല്ലിലാണ് പരാതി നൽകിയത് ബ്ലെസി. സമൂഹമാധ്യമങ്ങൾ വഴി സിനിമ പ്രചരിപ്പിച്ചവരുടെ സ്ക്രീൻ ഷോട്ടുകളും സഹിതം കൈമാറിയാണ് പരാതി നൽകിയത്.കാനഡയിലാണ് വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഐപിടിവി എന്ന പേരിൽ ലഭിക്കുന്ന ചാനലുകളിലൂടെയാണ് പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ട്.
കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ റിലീസ് ആയാൽ ഉടൻ സിനിമകളുടെ വ്യാജപതിപ്പുകൾ ഇത്തരം ഐപിടിവികളിൽ പ്രത്യക്ഷപ്പെടാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പാരി മാച്ച് എന്ന ലോഗോയും വ്യാജ പതിപ്പിൽ പ്രത്യക്ഷമാണ്.ഇത് സ്പോർട്സ് റിലേറ്റഡ് വാതുവയ്പ്പ് നടത്തുന്ന കമ്പനിയാണെന്നാണ് ലഭിക്കുന്ന വിവരം.ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട പുസ്തകമായ ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസ്സി തയ്യാറാക്കിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്ത് വന്നുടനെ തന്നെ മലയാളക്കര വല്യ പ്രതീക്ഷയിൽ ആയിരുന്നു.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ മികച്ച വിജയ ചിത്രമായിരിക്കുകയാണ് ഇപ്പോൾ ആടുജീവിതം. ആഗോളതലത്തില്‍ ആടുജീവിതം റിലീസിന് 16 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റെക്കോർഡ് ഇട്ടിരിക്കുകയാണ് ആടുജീവിതം എന്നാണ് റിപ്പോർട്ട്. 2024ല്‍ പ്രദര്‍ശനത്തിനെത്തിയ തെന്നിന്ത്യൻ ചിത്രങ്ങളുടെ കളക്ഷനില്‍ മൂന്നാം സ്ഥലത്താണ് ആടുജീവിതം നില്കുന്നത്.