‘എമ്പുരാൻ’ വ്യാജ പതിപ്പ് പാപ്പിനിശ്ശേരിയിലെ ജന സേവന കേന്ദ്രത്തിൽ നിന്ന് പിടികൂടി

കണ്ണൂർ : എമ്പുരാൻ വ്യാജ പതിപ്പ് പാപ്പിനിശ്ശേരിയിലെ ജന സേവന കേന്ദ്രത്തിൽ നിന്ന് പിടികൂടി. തംബുരു കമ്മ്യുണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ നിന്നാണ് വ്യാജ പ്രിന്റ് പിടികൂടിയത്. പെൻ ഡ്രൈവിൽ ചിത്രത്തിന്റെ കോപ്പി പകർത്തി നൽകുയായിരുന്നു. സംഭവത്തിൽ ജീവനക്കാരി കസ്റ്റഡിയിലായി. വളപട്ടണം പൊലീസാണ് വ്യാജ പ്രിന്റ് പിടികൂടിയത്.’
സിനിമയുടെ വ്യാജ പതിപ്പിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് സൈബർ പൊലീസ്. വെബ് സൈറ്റുകളിൽ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തിരുന്നു. ഡൗൺലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ് അറിയിച്ചിരുന്നു.
പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എംപുരാന്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ചില വെബ്സൈറ്റുകളിലും ടെലഗ്രാമിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സൈബര്‍ പൊലീസ് നടപടി ആരംഭിച്ചിരുന്നു.