ഹൈക്കോടതിയില്‍ വ്യാജ ബോംബ് ഭീഷണി

എറണാകുളം:ഹൈക്കോടതിയില്‍ വ്യാജ ബോംബ് ഭീഷണി. ഹൈക്കോടതിയില്‍ ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്നായിരുന്നു മദ്രാസ് ടൈഗേഴ്സ് എന്ന ഐ.ഡിയിൽ നിന്നും വന്ന ഇമെയില്‍ സന്ദേശം.ഭീഷണിയെ തുടര്‍ന്ന് പൊലീസ് ബോംബ്, ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തിയെങ്കിലും സംശയകരമായൊന്നും കണ്ടെത്താനായില്ല. ഭീഷണി സന്ദേശം എത്തിയ പശ്ചാത്തലത്തിൽ ഹൈക്കോടതിയിൽ സുരക്ഷ ശക്തമാക്കി.