വ്യാജ സ്നാന ചിത്രം’; പ്രകാശ് രാജ് പൊലീസില്‍ പരാതി നല്കി
മൈസൂരു: മഹാ കുംഭമേളയിൽ പങ്കെടുക്കുന്ന തരത്തിലുള്ള തന്റെ ചിത്രം വ്യാജമായി നിർമ്മിച്ച് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി നടൻ പ്രകാശ് രാജ്. ഇന്‍ഫ്ലുവന്‍സറായ പ്രശാന്ത് സംബർഗിയ്ക്ക് എതിരെ ലക്ഷ്മിപുരം പൊലീസിലാണ് നടന് പരാതി നല്‍കിയിരിക്കുന്നത്.
എഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രം തെറ്റിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പിനൊപ്പം പ്രചരിപ്പിച്ചത് തന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പ്രശസ്തിക്ക് ഹാനി വരുത്താൻ ഉദ്ദേശിച്ചുള്ള വ്യാജരേഖ ചമയ്ക്കൽ ഉള്‍പ്പെടുന്ന ബിഎൻഎസ് 2023-ലെ സെക്ഷൻ 336(4) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.