ഫെയ്മ മഹാരാഷ്ട്ര വനിതാദിനാഘോഷം -2025

മുംബൈ: ഫെയ്മ മഹാരാഷ്ട്ര വനിതാ വേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള മലയാളി വനിതകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ സംഭാവനകളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുള്ള ഭാഗമായി മാർച്ച് 1 മുതൽ മാർച്ച് 9 വരെ വിവിധ പരിപാടികൾ നടത്തുന്നു.
- വിവിധ മേഖലകളിൽ നിന്നുള്ള പ്രഗത്ഭരായ സ്ത്രീകളെ അണിനിരത്തി സെമിനാറുകൾ.
- സ്ത്രീകൾക്ക് വേണ്ടി വിവിധ മത്സരങ്ങൾ .
- വനിതകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ.
മഹാരാഷ്ട്രയിലെ മലയാളി വനിതകളുടെ കലാപരവും സൃഷ്ടിപരവുമായ കഴിവുകളെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായി വനിതാ ദിനത്തോടനുബന്ധിച്ച് ഉപയോഗപ്രദമായ പഴകിയ വസ്ത്രങ്ങൾ ഉപയോഗിച്ച് ആകർഷണവും പ്രയോജനകരവുമായ വസ്തുക്കൾ നിർമ്മിക്കുവാനുള്ള ഒരു മത്സരം സംസ്ഥാന തലത്തിൽ നടത്തുമെന്ന് ഫെയ്മ വനിതാവേദി സംസ്ഥാന സമിതി അറിയിച്ചു. വിജയികൾക്ക് പ്രോത്സാഹന സമ്മാനം നൽകുന്നതിനോടൊപ്പം മത്സരാർത്ഥികൾ നിർമ്മിക്കുന്ന വസ്തുക്കൾ ഉപകാരപ്രദമാണെങ്കിൽ അതിന്റെ ഉത്പാദന വിപണന സാധ്യതകളെ വനിതാവേദി പ്രോത്സാഹിപ്പിക്കും.
പരിപാടികളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
രോഷ്നി അനിൽകുമാർ -9765565630 , പ്രിയ ശ്രീകുമാർ-9657759990 , ബോബി സുലക്ഷണ – 9930285578
പ്രീത ജോർജ്ജ് – 9850091183, റീന ഷാജി- 95273 87787 , ഹേമലത നായർ- 8390744632 ,ബിജി ഷാജി- 9552925149,
പ്രിയ സിസ് – 73873 81334
പരിപാടിയുടെ വിജയത്തിനായി എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി
ഫെയ്മ മഹാരാഷ്ട്ര വനിതാ വേദിയ്ക്ക് വേണ്ടി അനു ബി നായർ ( പ്രസിഡന്റ് സുമി ജെൻട്രി( സെക്രട്ടറി)
ഗീതാ സുരേഷ് ( ട്രഷറർ)എന്നിവർ അറിയിച്ചു.