ഫെയ്‌മ മഹാരാഷ്ട്ര സർഗോത്സവം 2024
മുംബൈ:മഹാരാഷ്ട്രയിലുള്ള 36 ജില്ലകളിലുള്ള മലയാളി സമൂഹത്തെ മുഴുവൻ കോർത്തിണക്കിക്കൊണ്ട് ഫെയ്മ മഹാരാഷ്ട്ര ഉപസമിതികളായ വനിതാവേദിയുടെയും യുവജന വേദിയുടെയും സർഗ്ഗ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സർഗോത്സവം 2024 എന്ന കലാവിരുന്ന് 2024 ഡിസംബർ 15 ഞായറാഴ്ച രാവിലെ 6.00 മുതൽ ‘സർഗ്ഗവേദി വാട്സപ്പ് കൂട്ടായ്മ ‘യിൽ നടത്തുന്നു.
മഹാരാഷ്ട്രയിലെ ഓരോ നഗര, ഗ്രാമപ്രദേശങ്ങളിൽ വസിക്കുന്ന എല്ലാ മലയാളികളിലും ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനകൾക്ക് പ്രോത്സാഹനം നൽകാനായി , വേദിഒരുക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കുന്നതിന്
എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
മഹാരാഷ്ട്രയിലുള്ള എല്ലാ മലയാളികളേയും ഉൾപ്പെടുത്തി പ്രായഭേദമന്യേ നടത്തുന്ന കലാപരിപാടിയിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ രോഷ്നി അനിൽകുമാർ ( 9765565630)ബോബി സുലക്ഷണ(9930285578)
എന്നിവരുമായി ബന്ധപ്പെടണമെന്ന്, ഫെയ്മ മഹാരാഷ്ട്ര സർഗ്ഗോത്സവം 2024 സംഘാടക സമിതിക്കുവേണ്ടി
രാധാകൃഷ്ണപിള്ള ,(സെക്രട്ടറി- ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി) സുമി ജൻട്രി(സെക്രട്ടറി- ഫെയ്മ മഹാരാഷ്ട്ര
വനിതാവേദി) യാഷ്മ അനിൽകുമാർ (സെക്രട്ടറി- ഫെയ്മ മഹാരാഷ്ട്ര യുവജനവേദി എന്നിവരറിയിച്ചു.