ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ – നോർക്ക ഐഡി കാർഡ് അംഗത്വ വിതരണ ക്യാമ്പയിൻ

മുംബൈ: ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസോസിഷൻസ് മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ ഉപസമിതിയായ ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നോർക്കാ പ്രവാസി കാർഡ് വിതരണ ക്യാമ്പയിൻന്റെ ഭാഗമായി പൂനെ, അക്കുർടി എയ്സ് അരീന ബാഡ്മിന്റൺ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് റഫീഖ് എസ് നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ കേരളാ സർക്കാർ ഡപ്യൂട്ടി സെക്രട്ടറി ഉൽഘാടനം ചെയ്യുകയും ഒപ്പം സിനിമാ നടനും ഏഷ്യാനെറ്റ് ബിഗ് ബോസ് സീസൺ 6 ലെ താരം അഭിഷേക് ജയദീപ് , ദിലുരാജ് സോമരാജൻ എന്നിവരുടെ നോർക്ക ഐഡി കാർഡ് അപേക്ഷ ഫാറം സ്വീകരിക്കുകയും ചെയ്തു ചിഞ്ചുവാഡ് മലയാളി സമാജം ഭാരവാഹികളായ
പി.വി ഭാസ്കരൻ പ്രസിഡന്റ്, ടി.പി വിജയൻ ഖജാൻജി പി. അജയകുമാർ , ഫെയ്മ മഹാരാഷ്ട്ര ഭാരവാഹികളായ ജയ പ്രകാശ് നായർ വർക്കിങ്ങ് പ്രസിഡന്റ് , പി പി അശോകൻ ജനറൽ സെക്രട്ടറി, ടി.ജി സുരേഷ് കുമാർ ചീഫ് കോർഡിനേറ്റർ, അനു ബി നായർ ട്രഷറർ, മലയാളി വെൽഫെയർ സെൽ പൂനെ കോഡിനേറ്റർ റെജി ജോർജ്, ഫെയ്മ മഹാരാഷ്ട്ര വനിതാവേദി ഭാരവാഹികളായ ഗീത സുരേഷ് ട്രഷറർ, ലതാ നായർ പൂനെ സോൺ ,യുവജനവേദി ഭാരവാഹികളായ അരുൺ കൃഷ്‌ണ പ്രസിഡന്റ്, യാഷ്മ അനിൽകുമാർ സെക്രട്ടറി, ജിബിൻ ചാലിൽ വൈസ് പ്രസിഡന്റ് , ഡോ. രമ്യാ പിള്ള പ്രസിഡന്റ് പൂനെ സോൺ, അനൂപ് യശോധർ, അശ്വിൻ, ഔറംഗബാദ് കേരളീയ സമാജം ജനറൽ സെക്രട്ടറി കബീർ അഹമ്മദ് മുതലായവർ സന്നിഹിതരായിരുന്നു.
മഹാരാഷ്ട്രയിലെ ഓരോ മേഖലകളിലും നോർക്കാ പ്രവാസി ഐഡി കാർഡ് ക്യാമ്പുകൾ നടത്തുവാൻ താല്പര്യമുള്ള സംഘടനകൾ, വ്യക്തികൾ ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ പ്രസിഡന്റ് ഉണ്ണി വി ജോർജുമായി (9422267277) ബന്ധപ്പെടുക.