ഫെയ്മ മഹാരാഷ്ട്ര മലയാളി സീനിയർ സിറ്റിസൺ നാസിക് സോൺ സമ്മേളനം : ഓഗസ്റ്റ് 3ന്

0
faima olld

മുംബൈ : ഫെയ്മ മഹാരാഷ്ട്ര മലയാളി സീനിയർ സിറ്റിസൺ ക്ലബ്ബ് (ഫെയ്മ- മഹാരാഷ്ട്ര)ൻ്റെ നേതൃത്വത്തിൽ, സംസ്ഥാനത്തെ 36 ജില്ലകളിലും താമസിക്കുന്ന 55 വയസ്സിന് മുകളിലുള്ള പ്രവാസി മലയാളികൾക്കായുള്ള നാസിക് സോൺ സമ്മേളനം ഓഗസ്റ്റ് 3, ഞായറാഴ്ച്ച വൈകിട്ട് നാല് മണിക്ക് ശബരി പാക്കേയ്ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് B-29, MIDC അമ്പാട് നാസിക് 10 ൽ വെച്ച് നടക്കും . മഹാത്മാ ഗാന്ധി സർവ്വകലാശാല നടപ്പിലാക്കുന്ന U3A (University of Third Age) പദ്ധതിയുടെ ഭാഗമായിട്ടുകൂടിയാണ് ഈ സംഗമം .

നാസിക്, ജൽഗാവ്, ധുലിയ, അഹമ്മദ് നഗർ (അഹല്യ നഗർ), നന്ദൂർബാർ എന്നീ ജില്ലകളിലെ അംഗങ്ങളായ മുതിർന്ന പൗരന്മാരും , വിവിധ സംഘടനാ നേതാക്കളും പങ്കെടുക്കുന്ന സമ്മേളനത്തിൽ രവീന്ദ്രൻ നായർ (സംസ്ഥാന ചെയർമാൻ, ഫെയ്മ മഹാരാഷ്ട്ര സീനിയർ സിറ്റിസൺ ക്ലബ്‌) യോഗത്തിന് അധ്യക്ഷത വഹിക്കും.
ശശിധരൻ നായർ (വൈസ് ചെയർമാൻ, ഫെയ്മ നാസിക് സോൺ) സ്വാഗതം ആശംസിക്കും.ഗോകുലം ഗോപാലകൃഷ്ണ പിള്ള (പ്രസിഡന്റ്, നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ) സമ്മേളനം ഉദ്ഘാടനം ചെയ്യും.രമേശ് അമ്പലപ്പുഴ (ചീഫ് കോർഡിനേറ്റർ, ഫെയ്മ മഹാരാഷ്ട്ര സീനിയർ സിറ്റിസൺ ക്ലബ്‌) സീനിയർ സിറ്റിസൺ പ്രവർത്തന രേഖ അവതരിപ്പിക്കും.

ജയപ്രകാശ് നായർ (വർക്കിംഗ് പ്രസിഡന്റ്‍, ഫെയ്മ മഹാരാഷ്ട്ര),അശോകൻ പി.പി. (ജനറൽ സെക്രട്ടറി, ഫെയ്മ മഹാരാഷ്ട്ര),ടി.ജി. സുരേഷ്കുമാർ (ചീഫ് കോർഡിനേറ്റർ, ഫെയ്മ മഹാരാഷ്ട്ര),അനു ബി. നായർ (ട്രഷറർ, ഫെയ്മ മഹാരാഷ്ട്ര),ബാബു സേഠ് ടയർവാല (പ്രസിഡൻറ്, അഹമ്മദ് നഗർ മലയാളി സമാജം),അനൂപ് പുഷ്പാംഗദൻ (ജനറൽ സെക്രട്ടറി, എൻ എം സി എ ),ജിതേഷ് പൈലി (ജൽഗാവ് മലയാളി സമാജം),
ഷാജി ജോസഫ് (ധുലിയ മലയാളി സമാജം),ഉണ്ണി വി. ജോർജ് (പ്രസിഡൻറ്, ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ),കെ പി എസ് നായർ (വൈസ് പ്രസിഡൻ്റ്, മഹാരാഷ്ട്ര റെയിൽ പാസാഞ്ചേഴ്സ് അസോസിയേഷൻ) എന്നിവർ ആശംസാ പ്രസംഗം നടത്തും .
ബാബുക്കുട്ടി ജോൺ (കോർഡിനേറ്റർ, ഫെയ്മ സീനിയർ സിറ്റിസൺ ക്ലബ്‌, നാസിക് സോൺ) നന്ദി പറയും.

നാസിക് സോൺ -നാസിക്, ജൽഗാവ്, ധുലിയ, അഹമ്മദ് നഗർ (അഹല്യ നഗർ), നന്ദൂർബാർ എന്നീ ജില്ലകളിലെ എല്ലാ മലയാളി സംഘടനാ നേതാക്കളേയും , 55 വയസ്സിന് മുകളിലുള്ള മലയാളികളെയും, പൊതുയോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ശശിധരൻ നായർ (വൈസ് ചെയർമാൻ, ഫെയ്മ സീനിയർ സിറ്റിസൺ ക്ലബ്‌, നാസിക് സോൺ ),ബാബുക്കുട്ടി ജോൺ (കോർഡിനേറ്റർ, ഫെയ്മ സീനിയർ സിറ്റിസൺ ക്ലബ്‌, നാസിക് സോൺ) എന്നിവർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *