ഫെയ്മ മഹാരാഷ്ട്ര മലയാളി സംഗമം 2025 – വാശി കേരളാ ഹൗസിൽ നടക്കും

0

മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള സംഘടന പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും.

മുംബൈ : ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് മഹാരാഷ്ട്ര സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഫെയ്മ മഹാരാഷ്ട്ര പ്രവർത്തക സംഗമവും സംഘടന അംഗത്വ കാമ്പയിൻ ഉൽഘാടനവും ജനുവരി 19 ഞായറാഴ്ച രാവിലെ 9.30 മുതൽ നവിമുംബൈയിലെ വാശി- കേരളാ ഹൗസിൽ വെച്ച് നടക്കും.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന ഫെയ്മ ദേശീയ കമ്മറ്റിയുടെ പ്രവർത്തന വിപൂലികരണത്തിൻ്റെ ഭാഗമായി ഇന്ത്യയിലാകമാനമുള്ള മലയാളി സംഘടനകളുടെ അംഗത്വ വിതരണ ക്യാമ്പയിൻ ജനുവരി മുതൽ മാർച്ച് മാസം വരെയാണ് നടക്കുന്നത്.

മഹാരാഷ്ട്ര മലയാളി സംഘടനകളുടെ അംഗത്വ ക്യാമ്പയിൻ്റെ ഭാഗമായി നടക്കുന്ന മഹാരാഷ്ട മലയാളി സംഘടന പ്രവർത്തക സമ്മേളനത്തിൽ അംഗത്വ വിതരണം ദേശീയ ജനറൽ സെക്രട്ടറി റജികുമാർ ഉൽഘാടനം ചെയ്യും. മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള സംഘടന പ്രതിനിധികൾ പങ്കെടുക്കും

കെ.എം മോഹൻ – പ്രസിഡണ്ട് ഫെയ്മ മഹാരാഷ്ട്ര അധ്യക്ഷനാകുന്ന ചടങ്ങിൽ ശിവപ്രസാദ് കെ നായർ സ്വാഗത പ്രസംഗം നടത്തും. തുടർന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ,എം.ടി വാസുദേവൻ നായർ , പി.ജയചന്ദ്രൻ എന്നിവരുടെ അനുസ്മരണ പ്രമേയം സർഗ്ഗവേദി സെക്രട്ടറി രാധാകൃഷ്ണ പിള്ള അവതരിപ്പിക്കും.

10.10 മുതൽ 11.30 വരെ മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള മലയാളി പ്രതിഭകൾ കലാപരിപാടികൾ അവതരിപ്പിക്കും.
.11.30 ന് നടക്കുന്ന ഉൽഘാടന സമ്മേളനത്തിൽ കെ.എം മോഹൻ ( പ്രസിഡണ്ട് ,ഫെയ്മ മഹാരാഷ്ട്ര )അധ്യക്ഷത വഹിക്കും. പി.പി അശോകൻ ( സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര) ആമുഖ പ്രഭാഷണം നടത്തും . റഫീഖ് ( കേരളാ സർക്കാർ ഡെപ്യൂട്ടി സെക്രട്ടറി & NRK ഡെവലപ്പ്മെൻ്റ് ഓഫീസർ വാശി മുംബൈ) നോർക്കാ / പ്രവാസി ക്ഷേമ വകുപ്പ് പദ്ധതികളുടെ ഉൽഘാടനം നിർവഹിക്കും.

സംഘടന അംഗത്വ വിതരണത്തിൻ്റെ ഉൽഘാടനം റജികുമാറും ( ജനറൽ സെക്രട്ടറി – ഫെയ്മ ദേശീയ കമ്മറ്റി ),വയനാട് ദുരിതാശ്വാസപ്രവർത്തനങ്ങളുടെ റിപ്പോർട്ട് രക്ഷാധികാരി ജയപ്രകാശ് നായർ, ചീഫ് കോർഡിനേറ്റർ ടി.ജി സുരേഷ്കുമാർ എന്നിവരും അവതരിപ്പിക്കും.
മഹാരാഷ്ട്ര വിവിധ ജില്ലകലിൽ ഉള്ള മലയാളി അസോസിയേഷനുകൾ പ്രതിനിധികൾ ആശംസാ പ്രസംഗം നടത്തും.12.30 മുതൽ കലാപരിപാടികൾ തുടരും. തുടർന്ന് പങ്കെടുത്ത കലാപ്രതിഭകൾക്ക് സമ്മാനദാനം.
നന്ദി :ഫെയ്മ മഹാരാഷ്ട്ര ട്രഷറർ അനു ബി നായർ .

Spread the love

Leave a Reply

Your email address will not be published. Required fields are marked *