ഫെയ്മ- മഹാരാഷ്ട്ര ബാഡ്മിന്റൺ ടൂർണമെന്റ് – 2025

0
faima

38f2e006 8aee 4ba8 ae94 a1d707225978

മുംബൈ :ഫെയ്മ (ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് മഹാരാഷ്ട്ര സംസ്ഥാന  കമ്മറ്റി )മഹാരാഷ്ട്ര യുവജനവേദി, മഹാരാഷ്ട്രയിലെ മലയാളി ബാഡ്മിന്റൺ കായിക പ്രേമികൾക്കായി സംസ്ഥാന തല ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 6 ന് രാവിലെ 10 മണിക്ക് പൂനയിലെ ACE ARENA, NIGDI സ്റ്റേഡിയത്തിൽ വെച്ചാണ്  മത്സരം നടക്കുക.

മത്സരാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുവാനും സംസ്ഥാന – ദേശീയ തലങ്ങളിലേക്കുയരുവാനുമുള്ള അവസരമൊരുക്കുക എന്നതാണ് പരിപാടി കൊണ്ടുദ്ദേശിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

പുരുഷ സിംഗിൾസ്, വനിത സിംഗിൾസ്, പുരുഷ ഡബിൾസ്, വനിത ഡബിൾസ്, മിക്‌സ് ഡബിൾസ് എന്നീ വിഭാഗങ്ങളിലായിരിയ്ക്കും മത്സരങ്ങൾ നടക്കുക. മത്സരത്തിൽ  വിജയിക്കുന്നവർക്ക് ക്യാഷ് അവാർഡുകളും, ട്രോഫികളും, സർട്ടിഫിക്കറ്റുകളും നൽകുന്നതായിരിക്കും.ഇതൊരു സുവർണാവസരമായി കണ്ട് എല്ലാവരും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത് മത്സരങ്ങളിൽ പങ്കെടുക്കണമെന്നും സംഘാടകർ അറിയിച്ചു.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനമായി സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്.

പങ്കെടുക്കാനുള്ള യോഗ്യത :

മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള രജിസ്റ്റർ ചെയ്ത മലയാളി സംഘടനകളിൽ അംഗമായ എല്ലാവർക്കും പങ്കെടുക്കാം.

ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന മലയാളി സംഘടനയ്ക്ക് “എവർ റോളിംഗ് ട്രോഫി” സമ്മാനിക്കും.

 

കൂടുതൽ വിവരങ്ങൾക്ക് :

അരുൺ കൃഷ്ണ 9972457774 (പ്രസിഡന്റ് )

യഷ്മ അനിൽകുമാർ 9607714330 (സെക്രട്ടറി) 

ജിബിൻ ചാലിൽ 9049052525 (വൈസ് പ്രസിഡന്റ്)

ഫെയ്മ മഹാരാഷ്ട്ര യുവജനവേദി

Spread the love

Leave a Reply

Your email address will not be published. Required fields are marked *