BJP നിയമസഭാ കക്ഷി നേതാവായി ഫഡ്‌നാവിസിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു
മുംബൈ: ഭാരതീയ ജനതാ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി ദേവേന്ദ്ര ഫഡ്‌നാവിസിനെ ഐകകണ്‌ഠേന തിരഞ്ഞെടുത്ത് , അദ്ദേഹത്തിന് മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയാകാനുള്ള വഴിയൊരുക്കി.
സ്ഥാനാർത്ഥികളാരും മറ്റുപേരുകൾ നിർദ്ദേശിക്കാത്തതിനെ തുടർന്ന് പാർട്ടിയുടെ കേന്ദ്ര നിരീക്ഷകൻ വിജയ് രൂപാണിയാണ് തീരുമാനം പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന ഘടകം മുൻ അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലാണ് പേര് നിർദ്ദേശിച്ചത്, നിയമസഭാ കക്ഷി യോഗത്തിൽ പങ്കജ മുണ്ടെ പിന്തുണച്ചു.
“മറ്റ് നാമ നിർദ്ദേശങ്ങളൊന്നും ഇല്ലാത്തതിനാൽ ഫഡ്‌നാവിസിനെ എതിരില്ലാതെ നേതാവായി തിരഞ്ഞെടുത്തു ,” രൂപാണി യോഗത്തിൽ പറഞ്ഞു.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ മഹാരാഷ്ട്രയുടെ ജനവിധിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു, പ്രത്യേകിച്ചും സമീപകാല ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വെളിച്ചത്തിൽ. “ഇത് വികാസ് ഭാരതിൻ്റെ നിയോഗമാണ്,” അവർ പറഞ്ഞു.
“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശത്തിന് കീഴിലുള്ള ഇരട്ട എൻജിൻ സർക്കാർ മഹാരാഷ്ട്രയെ വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് പൂർണ്ണ ആവേശത്തോടെയും ശക്തിയോടെയും നയിക്കും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റപ്പെടും.”നിർമ്മല സീതാരാമൻ പറഞ്ഞു .