‘എഴുത്തുകൂട്ടം ‘ സാഹിത്യ സംഗമം നാളെ കൊട്ടിയൂരിൽ

കണ്ണൂർ : ‘എഴുത്തുകൂട്ടം ‘ കണ്ണൂർ ജില്ലാസമിതിയുടെ സാഹിത്യ സംഗമം – ‘അക്കരെ ഇക്കരെ’ നാളെ (ഏപ്രിൽ -6 ) കൊട്ടിയൂരിൽ നടക്കും.എൻ.എസ്.എസ്.കെ. യു.പി. സ്കൂളിൽ നടക്കുന്ന സംഗമത്തിൽ ‘എഴുത്തുകൂട്ടം’ ജില്ലാ പ്രസിഡണ്ട് അജിത്ത് കൂവോട് അധ്യക്ഷത വഹിക്കും. മാനന്തവാടി ഗവൺമെന്റ് കോളേജ് മലയാള വിഭാഗം അസോ. പ്രൊഫ. ഡോ.കെ രമേശൻ പരിപാടിയുടെ ഉദ്‌ഘാടനം നിർവ്വഹിക്കും . കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് മലയാള വിഭാഗം അസ്സി.പ്രോഫ. ഡോ.ജയ്സൺ ജോസഫ് മുഖ്യ പ്രഭാഷകൻ ആയിരിക്കും .
ജില്ലാ സെക്രട്ടറി വിനോദൻ ചുങ്കക്കാരൻ, നോവലിറ്റും തിരക്കഥാകൃത്തുമായ ആൻഡ്രിക് ഗ്രോമിക്, സുധീർ പയ്യനാടൻ, പി. എസ്. മോഹനൻ കൊട്ടിയൂർ, ഇ എൻ രാജേന്ദ്രൻ എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരിക്കും.
എഴുത്തുകാരനും ശില്പിയുമായ ഷിനോജ് കെ ആചാരിയെ ചടങ്ങിൽ ആദരിക്കുന്നതായിരിക്കും. കൂടാതെ മുതിർന്ന എഴുത്തുകാരൻ ടി.കെ മാറിയിടത്തിൻ്റെ ‘ബാലഭാസ്ക്കറിൻ്റെ ആത്മനൊമ്പരങ്ങൾ’ എന്ന നോവലിൻ്റെ പ്രകാശനവും ഉണ്ടാകും.
‘എഴുത്തുകൂട്ടം’ കണ്ണൂർ മേഖല നടത്തിയ സാഹിത്യമത്സരങ്ങളിലെ വിജയികൾ ഷീബ കാരാട്ട് (ചെറുകഥ: ഒന്നാം സ്ഥാനം), വിജിനി കണ്ണൻ (ചെറുകഥ: രണ്ടാം സ്ഥാനം), ഉണ്ണികൃഷ്ണൻ കീച്ചേരി (കവിത: ഒന്നാം സ്ഥാനം), ഗീത ടി. വി. പയ്യന്നൂർ (കവിത: രണ്ടാം സ്ഥാനം) എന്നിവർക്കുള്ള പുരസ്ക്കാര വിതരണവും, ചിത്രപ്രദർശനവും, ശില്പപ്രദർശനവും കൂടാതെ ബുക്ക് ഫെയർ, മ്യൂസിക് ഫ്യൂഷൻ എന്നിവയും ഉണ്ടായിരിക്കുമെന്ന് എഴുത്തുകൂട്ടം കണ്ണൂർ ജില്ലാ കോഡിനേറ്റർ അനിൽ വർഗീസ്, പ്രോഗ്രാം കോർഡിനേറ്റർ മഞ്ജുള സജീവ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 94464 59898