‘എഴുത്തുകൂട്ടം’ പുരസ്കാരങ്ങൾ മുംബൈ – പൂനെ മലയാളികൾക്കും

എറണാകുളം/മുംബൈ: എഴുത്തുകാരുടെ സ്വതന്ത്ര സംഘടനയായ എഴുത്തുകൂട്ടത്തിൻ്റെ ഏഴാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് രാജ്യാന്തരതലത്തിൽ നടത്തിയ ചെറുകഥ മത്സരത്തിൽ പൂനെയിൽ നിന്നുള്ള രൺജിത്ത് രഘുപതി രണ്ടാം സ്ഥാനവും മുംബൈ മലയാളിയായ ലിനോദ് വർഗ്ഗീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എറണാകുളത്ത് നിന്നുള്ള ഷീല ലൂയീസിന്നാണ് ഒന്നാം സ്ഥാനം. എറണാകുളം ചാവറ കൾച്ചറൽ സെൻ്ററിൽ നടന്ന വാർഷിക സമ്മേളനത്തിൽവച്ച് വിജയികൾ സമ്മാനം ഏറ്റുവാങ്ങി. ബഹു. കേരളാ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി. രാധാകൃഷ്ണൻ, വി. ആർ. സുധീഷ്, ഷിബു ചക്രവർത്തി, കൊച്ചി മേയർ എം. അനിൽ കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.