കണ്ണിൽ മുളക്പൊടിയെറിഞ്ഞു രണ്ടരപ്പവന്റെ മാല പൊട്ടിച്ച കേസിൽ സഹോദരങ്ങൾ പിടിയിൽ
ആലപ്പുഴ : മാവേലിക്കര കണ്ടിയൂർ പള്ളിയിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന സതിയമ്മയുടെ (73)രണ്ടരപ്പവന്റെ മാല പൊട്ടിച്ചു മോഷണം നടത്തിയ കേസിൽ സഹോദരങ്ങളായ സിജുമോൻ. M. R. (28), പടാര്യത്തു, സിജുഭവനം, കണ്ടിയൂർ, തട്ടാരമ്പലം പി.ഒ., മാവേലിക്കര, രഞ്ജുമോൾ. R. (37), പടാര്യത്തു, സിജുഭവനം, കണ്ടിയൂർ, തട്ടാരമ്പലം പി.ഒ., മാവേലിക്കര എന്നിവരെയാണ് ചെങ്ങന്നൂർ ഡി. വൈ. എസ്. പി.യുടെ പ്രത്യേക അന്വേഷണസംഘവും മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ C. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള മാവേലിക്കര പോലീസും ചേർന്ന് പിടികൂടിയത് .കഴിഞ്ഞ നവംബർ 28-ന് ഉച്ചയോടെ കണ്ടിയൂർ പള്ളിയിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന സതിയമ്മയുടെ രണ്ടരപ്പവന്റെ മാല ഹെൽമറ്റ് വെച്ച് എത്തിയയാൾ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് പൊട്ടിച്ചെടുത്തു സതിയമ്മയുടെ കയ്യിലെ വള ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.തുടർന്ന് മാവേലിക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം. പി. മോഹനചന്ദ്രൻ നായർ.IPS ന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി. വൈ. എസ്. പി. .എം. കെ. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം തുടങ്ങി.
പ്രാഥമിക അന്വേഷണത്തിൽ തന്നെ ഈ വീടിനെകുറിച്ചു വ്യക്തമായി അറിയാവുന്ന ആരോ ആണ് ഈ മോഷണം നടത്താൻ സാധ്യതയെന്നു മനസ്സിലാവുകയും തുടർന്ന് സമീപവാസികളെയും, സാമാന കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മുൻ കുറ്റവാളികളെ കേന്ദ്രികരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് സിജുമോനാണ് മാലപൊട്ടിച്ചു മോഷണം നടത്തിയത് എന്ന് കണ്ടെത്തിയത്. പോലീസ് അന്വേഷണം തന്നിലേക്ക് നീളുന്നതിന് സാധ്യതയുണ്ടെന്ന് നാട്ടിൽ കിംവദന്തി പരന്നതിനെ തുടർന്ന് സിജുമോൻ ഒളിവിൽ പോകുകയായിരുന്നു.സമൂഹമാധ്യമങ്ങൾ വഴിയാണ് ഇയാൾ നാട്ടിലെ പോലീസ് അന്വേഷണപുരോഗതി മനസിലാക്കിയിരുന്നത്. ഇയാളുടെ ബന്ധുവീടുകൾ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ ഓച്ചിറ ആലുംപീടിക ബീവറേജ് ഔട്ട്‌ലെറ്റിന് സമീപത്തു നിന്നും പിടികൂടുകയായിരുന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചു. സഹോദരിയായ രഞ്ജു മോൾക്ക് ബാങ്കിൽ പണം അടയ്ക്കുന്നതിന് വന്ന സാമ്പത്തിക ബാധ്യത തീർക്കുന്നതിന് വേണ്ടിയാണ് രഞ്ജുമോൾ നൽകിയ നിർദ്ദേശം അനുസരിച്ചു ഈ കുറ്റകൃത്യം ചെയ്തതെന്ന് സിജുമോൻ പറഞ്ഞു.
രഞ്ജുമോളും, മോഷണത്തിന് ഇരയായ സതിയമ്മയും കണ്ടിയൂർ പള്ളിയിൽ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയായ സതിയമ്മയുടെ കണ്ണിൽ മുളക് പൊടി തേച്ചിട്ട് കയ്യിലെ വള ഊരിയെടുക്കാനായിരുന്നു പ്ലാൻ അതിന് വേണ്ടി സുഹൃത്തിന്റെ സ്കൂട്ടർ വാങ്ങി സിജുമോൻ സംഭവംനടന്ന ദിവസം, രഞ്ചുമോൾ കൊടുത്ത വിവരം അനുസരിച്ചു ഉച്ചയോടെ ഹെൽമറ്റ് ധരിച്ച് പള്ളിയിൽ വീട്ടിൽ എത്തി, അവിടെയുണ്ടായിരുന്ന രഞ്ചുമോൾ മുളക് പൊടിയും, ഇലക്ഷനുമായി ബന്ധപ്പെട്ട നോട്ടീസും സിജുമോന് കൊടുത്ത് സതിയമ്മ താമസിക്കുന്ന മുറിയിലേക്ക് വിട്ടു. ഹെൽമറ്റ് ധരിച്ച് സിജുമോൻ മുറിയുടെ വാതിൽക്കൽ എത്തി സതിയമ്മയെ വിളിച്ചു ഇലക്ഷനുമായി ബന്ധപ്പെട്ട നോട്ടീസ് കൊടുക്കാൻ ആണ് എന്ന് പറഞ്ഞു മുറിയുടെ അകത്തു കയറി സിജുമോൻ സതിയമ്മയുടെ കണ്ണിൽ തന്റെ കയ്യിൽ കരുതിയിരുന്ന മുളക് പൊടി തേച്ചശേഷം ബലമായി കയ്യിലെ വള ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോൾ മാലപ്പൊട്ടിച്ചു കടന്നുകളയുകയായിരുന്നു. പിടിച്ചുപറി നടത്തുന്നതിന് മുൻപ് ധരിച്ചിരിക്കുന്ന ഷർട്ട് മാറ്റി വേറെ ഷർട്ട് ഇട്ടുകൊണ്ട് വരണം എന്ന് രഞ്ചുമോൾ പറഞ്ഞിരുന്നു എങ്കിലും മോഷണം നടത്തിയപ്പോൾ ഇട്ടിരുന്ന ഷർട്ട് കത്തിച്ചു കളയാൻ രഞ്ചുമോൾ പറഞ്ഞതായി സിജുമോൻ പറഞ്ഞു. പോലീസിന്റെ അന്വേഷണം സിജുമോനിലേക്ക് എത്തുന്നു എന്ന് നാട്ടിലെ സ്വകാര്യ സംഭാഷണങ്ങളിൽ നിന്നും രഞ്ചുമോൾക്ക് അറിവ് കിട്ടിയപ്പോൾ അവർ പറഞ്ഞിട്ടാണ് കരുനാഗപ്പള്ളി ആദിനാടുള്ള അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് പോയതെന്ന് സിജുമോൻ പറഞ്ഞു.
സിജുമോന്റെ കുറ്റസമ്മത മൊഴിയുടെയും, സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ രഞ്ചുമോളെയും മാവേലിക്കര പോലീസ് പിടികൂടി. മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ C. ശ്രീജിത്ത്, എസ്. ഐ അനന്തു. N. U, എ. എസ്. ഐ പ്രസന്നകുമാരി. M, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്ക്കർ, സിവിൽ പോലീസ് ഓഫീസർമാരായ ജിഷ്ണു. R, അനന്തമൂർത്തി. V. S. എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ സിജുമോനെയും, രഞ്ചുമോളെയും ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മാജിസ്‌ട്രേറ്റ് കോടതി-1ൽ ഹാജരാക്കി റിമാൻഡ് ചെയ്തു..
