ഹാജരില്ലാത്തതിനാൽ പുറത്താക്കൽ നടപടി :ആത്മഹത്യഭീഷണി മുഴക്കി വിദ്യാർത്ഥി

0

 

പത്തനംതിട്ട: മതിയായ ഹാജരില്ലാത്തതിന്റെ പേരിൽ കോളേജിൽ നിന്ന് പുറത്തതാക്കാനെടുത്ത കോളേജ് അധികാരികളുടെ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് നിയമ വിദ്യാർത്ഥിയുടെ ആതമഹത്യാഭീഷണി.
മൂന്നാം സെമസ്റ്റർ നിയമവിദ്യാർഥിയായ അശ്വിനെ കോളേജിൽ നിന്ന് പുറത്താക്കാൻ മാനേജ്മെൻ്റ് തീരുമാനമെടുത്തിരുന്നു.ഇതിൽ പ്രതിഷേധിച്ച് കോളേജ് കെട്ടിടത്തിന് മുകളിൽ കയറിയ വിദ്യാർഥി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.

പ്രിൻസിപ്പാളുടെ ഓഫീസിന് മുന്നിൽ സമരവുമായി എത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതിൽ മനനൊന്താണ് വിദ്യാർഥി പിന്നീട് കെട്ടിടത്തിന് മുകളിലേക്ക് കയറിയത്.വൈകാതെ തന്നെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അശ്വിനെ അനുനയിപ്പിച്ച് താഴെയിറക്കി. ഇന്ന് ഉച്ചയ്യ്ക്കാണ് സംഭവം.
അശ്വിൻ്റെ ജീവനാണ് പ്രധാനമെന്നും കോളേജിൽ തിരിച്ചെടുക്കാമെന്ന് യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് രേഖാമൂലം കത്ത് നൽകിയിട്ടുണ്ടെന്നും പ്രിൻസിപ്പാൾ അറിയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *