ആന്ധ്രയിലെ മരുന്ന് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം
ആന്ധ്രാപ്രദേശിലെ മരുന്ന് നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ മരണ സംഖ്യ 17 ആയി. 41 പേർക്ക് പരിക്കേറ്റു. അനകപ്പള്ളി ജില്ലയിലെ അച്യുതപുരത്തുള്ള എസ്സൻഷ്യ അഡ്വാൻസ്ഡ് സയൻസ് പ്രൈവറ്റ് ലിമിറ്റഡിൽ ബുധനാഴ്ച ഉച്ചക്കാണ് അപകടം നടന്നത്. 200 ഓളം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലമാണിത്.വൻ സ്ഫോടനത്തോടെയാണ് അപകടം നടന്നത്. ഉച്ച ഭക്ഷണ സമയമായതിനാലാണ് അപകടത്തിന്റെ തീവ്രത കുറഞ്ഞു. സംഭവത്തെ തുടർന്ന്, അഗ്നിരക്ഷാ ശമന സ്ഥലത്തെത്തിയാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ പലരുടെയും നില ഇപ്പോഴും ഗുരുതരമാണ്.
സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഉത്തരവിട്ടു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ മുഖ്യമന്ത്രി വ്യാഴാഴ്ച സന്ദർശിക്കാനാണ് സാധ്യത. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അനുശോചനവും രേഖപ്പെടുത്തിയിട്ടുണ്ട്