പട്രോളിംഗിനിടെ സ്‌ഫോടനം; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

ജമ്മുകാശ്‌മീർ : ജമ്മുവില്‍ സൈനിക പട്രോളിംഗിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു. അഖ്‌നൂർ സെക്‌ടറിലെ ലാലിയാലി പ്രദേശത്ത് ഇന്ന് നടത്തിയ ഫെന്‍സ് പട്രോളിംഗിനിടെയാണ് അപകടമുണ്ടായത്. ഐഇഡി പൊട്ടിത്തെറിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം.പ്രദേശത്ത് സൈന്യം തെരച്ചിൽ നടത്തുകയാണെന്നും പ്രദേശം സുരക്ഷിതമാക്കുമെന്നും വൈറ്റ് നൈറ്റ് കോര്‍പ്‌സ് സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു. ഐഇഡി ആക്രമണമാണെന്ന് സംശയിക്കുന്നതായും പോസ്‌റ്റില്‍ പറയുന്നു. വീരമൃത്യു വരിച്ച സൈനികർക്ക് സൈന്യം ആദരാഞ്ജലി അർപ്പിച്ചു.