കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം . കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശിയായ ജോസ് മാത്യു ആണ് മരിച്ചത്. 42 വയസ്സായിരുന്നു. മംഗഫിലുള്ള കെട്ടിടത്തിൽ നിന്നും താഴേക്ക് വൂീഴുകയായിരുന്നു. കുടുംബം കുവൈത്തിൽ ഉണ്ട്.
ഭാര്യ നഴ്സ് ആയി ജോലി ചെയ്യുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.