‘മിഴി’ : 34 കലാകാരികളുടെ ചിത്രപ്രദർശനം, മാർച്ച് 6 മുതൽ 10 വരെ പയ്യന്നൂരിൽ

കണ്ണൂർ : ലോക വനിതാദിനത്തിൻ്റെ ഭാഗമായി ‘കേരള ചിത്രകല പരിഷത്ത് ‘ (കണ്ണൂർ) വനിതകളുടെ ചിത്ര പ്രദർശനം(‘ മിഴി ‘)സംഘടിപ്പിക്കുന്നു.മാർച്ച് 6 മുതൽ 10 വരെ, പയ്യന്നൂരിലുള്ള ലളിതകലാ അക്കാദമി ഹാളിൽ 34 കലാകാരികൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കും.
മാർച്ച് 6ന് രാവിലെ 10:30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ചിത്ര കലാ പരിഷത്ത് പ്രസിഡൻ്റ് പ്രമോദ് അടുത്തില അധ്യക്ഷത വഹിക്കും. പ്രദർശനത്തിൻ്റെ ഉദ്ഘാടനം അഭിനേത്രി രജിത മധു നിർവഹിക്കും.കലാത്മിക ഡയറക്റ്റർ ലീജാ ദിനുപിൻ്റെ സ്വാഗത നൃത്തത്തോടെ ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിക്കും.