ചെങ്ങന്നൂരിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 1.69 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

0

ചെങ്ങന്നൂർ: കാറിൽ കടത്തിക്കൊണ്ടുവന്ന 1.69 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സജീവ് വി യുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ പാണ്ടനാട് കളത്തറ ജംഗ്ഷന് സമീപം വെച്ച് വാഹന പരിശോധന നടത്തി വരവേ KL-62-B-818 നമ്പർ വാഗാനർ കാറിൽ നിന്നാണ് 1.69 കിലോ കഞ്ചാവ് പിടിച്ചെടുത്തത് ചെങ്ങന്നൂർ താലൂക്കിൽ എണ്ണക്കാട് വില്ലേജിൽ എണ്ണക്കാട് മുറിയിൽ ചാത്തേലിൽ വീട്ടിൽ മാത്യു മകൻ 31 വയസുള്ള സാജൻ മാത്യുവാണു പിടിയിലായത്. സാജൻ മാത്യു മുൻപും കഞ്ചാവ് കേസിൽ പ്രതിയായിട്ടുള്ളതാണ്. കഞ്ചാവും വാഹനവും പ്രതിയെയും കസ്റ്റഡിയിലെടുത്തു. പുതുവത്സരാഘോഷ പരിപാടികൾക്ക് റീട്ടെയിൽ കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്നതാണ്.

സാജൻ മാത്യു കഞ്ചാവ് ലഭിച്ച ഉറവിടത്തെ പറ്റി എക്സൈസ് അന്വേഷണം നടത്തിവരികയാണ്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോഷി ജോൺ, പ്രെവെൻറ്റീവ് ഓഫീസർ ഗ്രേഡ് മാരായ റഫീഖ്, അശ്വിൻ, ഷാജഹാൻ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ രാജേഷ്,ഗോകുൽ, ശ്രീരാജ്, ശ്രീജിത്ത്‌, ശ്രീക്കുട്ടൻ,വിഷ്ണു വിജയൻ വനിതാ സിവിൽ എക്സൈസ് ഓഫീസറായ ഉത്തരാ നാരായണൻ.തുടങ്ങിയവർ വാഹനപരിശോധനയിൽ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *