ഓച്ചിറ വവ്വാക്കാവിൽ നിന്നും മാരക മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടി

0

കൊല്ലം:  എക്സൈസ് എൻഫോഴ്സ്മെന്റ് ആൻറ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ് എസ് ന്റെ നേതൃത്വത്തിൽ ഓച്ചിറ വവ്വാക്കാവ് ദേശത്ത് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ 61.501 gm MDMA കാറിൽ കടത്തിക്കൊണ്ടുവന്ന കൊല്ലം താലൂക്കിൽ ആദിച്ചനല്ലൂർ വില്ലേജിൽ കൊട്ടിയം ചിറയിൽ ദേശത്ത് ശാലിനി മന്ദിരം വീട്ടിൽ നിന്നും ഇപ്പോൾ താമസം കരുനാഗപ്പള്ളി താലൂക്കിൽ പന്മന വില്ലേജിൽ മിഠാപ്പള്ളി ദേശത്ത് ബിന്ദു ഭവനം വീട്ടിൽ ബിജു മകൻ ബിജിൻ ബിജു(25 വയസ്), വില്ലേജിൽ കണ്ണൻ കുളങ്ങര ദേശത്ത് വള്ളാക്കോട്ട് തെക്കതിൽ വീട്ടിൽ നിന്നും ഇപ്പോൾ താമസം പന്മന വില്ലേജിൽ പേരൂക്കര ദേശത്ത് പുത്തൻവീട്ടിൽ ബഷീർ മകൻ മുഹമ്മദ് ഷാൻ(22 വയസ്),  പന്മന വില്ലേജിൽ പന്മന ദേശത്ത് ആദർശ് ഭവനം വീട്ടിൽ നിന്നും ഇപ്പോൾ വാടകയ്ക്ക് താമസം  ചവറ വില്ലേജിൽ താന്നിമൂട് ദേശത്ത് അരവിളയിൽ തെക്കതിൽ വീട്ടിൽ അനിൽകുമാർ മകൻ ആദർശ്(23 വയസ്),  തെക്കുംഭാഗം വില്ലേജിൽ വടക്കുംഭാഗം ദേശത്ത് സ്വാമി മാവിളയിൽ പ്രേം സാഗർ മകൻ ഹേമന്ത് സാഗർ (21 വയസ്),  വടക്കുംതല വില്ലേജിൽ വടക്കുംതല മേക്ക് ദേശത്ത് കണ്ടശ്ശേരി തെക്കതിൽ വീട്ടിൽ ഷാജി മകൻ ഹരികൃഷ്ണൻ(20 വയസ്) എന്നിവരെ അറസ്റ്റ് ചെയ്തു കേസെടുത്തു. MDMA കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു.

എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്തലാണ് പ്രതികളെ പിടികൂടാനായത്. ബാഗ്ലൂർ നിന്നും വൻതോതിൽ എംഡി എം എ കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി.പി. പ്രവൻ്റീവ് ഓഫീസർ പ്രസാദ് കുമാർ ജെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് എം.ആർ, അജിത്ത് ബി.എസ്, ജോജോ.ജെ, ജൂലിയൻ ക്രൂസ്, ബാലു എസ് സുന്ദർ, അഭിരാം എച്ച്, അരുൺ ലാൽ വി ഐ, തൻസീർ അസീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക് സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് എസ് കെ എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *