ഇന്ന് പരീക്ഷകൾ അവസാനിക്കുന്നു: “മക്കളെ കൂട്ടാൻ സ്‌കൂളിലേക്ക് പോകുന്നില്ലേ” ?

0
SCHOOL STUDENTS

കാസർകോട് : ഇന്ന് പരീക്ഷകൾ അവസാനിക്കുകയാണ്. എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളുടെ സ്‌കൂളിലെ അവസാന ദിവസമായിരിക്കും ഇന്ന്. 11.30 ഓടെ പരീക്ഷ അവസാനിക്കും. അതുകൊണ്ട് തന്നെ അധ്യാപകരും രക്ഷിതാക്കളും അതീവ ജാഗ്രതയിലാണ്. പല സ്‌കൂളുകളും വിദ്യാർഥികളെ കൊണ്ടുപോകാൻ രക്ഷിതാക്കൾ എത്തണമെന്ന നിർദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശങ്ങളും കൈമാറുന്നുണ്ട്.

സ്‌കൂളുകളിൽ നിന്ന് ഓരോ ദിവസവും പുറത്തു വരുന്ന വാർത്തകൾ രക്ഷിതാക്കളെ വലിയ ആശങ്കയിലാക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗവും കുട്ടികള്‍ക്കിടയിലെ അക്രമവാസനയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമാണ് ഈ അവസ്ഥയ്ക്ക് കാരണം.

‘മക്കളെ കൂട്ടാൻ സ്‌കൂളിലേക്ക് പോകുന്നില്ലേ’ എന്ന ചോദ്യത്തോടെ ആണ് പോസ്റ്റർ തുടങ്ങുന്നത്. അടിച്ചു പിരിയലാണ് പുതിയ തലമുറയുടെ ട്രെൻഡ് എന്നും കുട്ടികൾ സംഘം ചേരുമ്പോൾ ആണ് അക്രമങ്ങൾ ഉണ്ടാകുന്നതെന്നും പോസ്റ്ററിൽ പറയുന്നു. പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളിൽ ചെന്ന് കുട്ടികളെ കൂട്ടികൊണ്ട് വരണം എന്നും പറയുന്നു. പോസ്റ്ററിൽ സംഘടനയുടേതോ വ്യക്തിയുടെതോ പേരില്ലെങ്കിലും അതിവേഗത്തിൽ ആണ് പോസ്റ്റർ ഷെയർ ചെയ്യുന്നത്.

അതേ സമയം ഇന്ന് ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ജാഗ്രതാ ദിനവും ആചരിക്കുകുകയാണ്. ജാഗ്രതാ യോഗങ്ങള്‍, സിഗ്‌നേചര്‍ ക്യാമ്പയിന്‍, പ്രതിജ്ഞ ചൊല്ലല്‍, പോസ്റ്റര്‍ പ്രദര്‍ശനം, കൃതജ്ഞത മരം തുടങ്ങിയ പരിപാടികള്‍ സ്‌കൂളുകളില്‍ ആവിഷ്‌ക്കരിക്കും.

തദ്ദേശസ്ഥാപന പ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-യുവജന-വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ജാഗ്രതാ സമിതി സ്‌കൂളുകളില്‍ രൂപീകരിക്കും. പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ സേവനം സ്‌കൂളുകളില്‍ ഉറപ്പ് വരുത്തും. സ്‌കൂള്‍ ജാഗ്രതാ ദിനം ജനകീയ ക്യാമ്പയിന്‍റെ തുടര്‍ച്ചയായി പൊതുവിദ്യാഭ്യാസം, സാമൂഹ്യ നീതി, തദ്ദേശസ്വയംഭരണം, പൊലീസ്, എക്സൈസ്, തുടങ്ങിയ വകുപ്പുകള്‍ നടത്തുന്ന വിവിധ പദ്ധതികള്‍ ഏകോപിപ്പിക്കും.

സ്‌കൂള്‍ തലത്തിലുള്ള സ്റ്റുഡന്‍റ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്‌പിജി) ശക്തിപ്പെടുത്തും. കൃത്യമായ ഇടവേളകളില്‍ എസ്‌പിജി യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് എല്ലാ മാസവും ജില്ലാതലത്തിലുള്ള നാര്‍കോ കോര്‍ഡിനേഷന്‍ സെന്‍റര്‍ മീറ്റിങ്ങില്‍ അവലോകനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നിലവിലുള്ള പഞ്ചായത്ത് എജുക്കേഷന്‍ കമ്മിറ്റിയെ ശക്തിപ്പെടുത്തും. വിദ്യാലയങ്ങളിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ളവ നശിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. വേനല്‍ അവധിക്കായി സ്‌കൂള്‍ അടയ്ക്കുന്ന മാര്‍ച്ച് 29നും സ്‌കൂളുകളില്‍ ജാഗ്രതാ ദിനം ആചരിക്കും.

ksd kl1 schooljagratha 7210525 26032025082642 2603f 1742957802 195

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *