നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യഡോ. എലിസബത്ത്

0

നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ.ഡോ. എലിസബത്ത് ഉദയൻ. അമൃത സുരേഷ് ബാലയ്ക്കെതിരെ നൽകിയ കേസും വിവാദങ്ങളും ചർച്ച.കോകിലയെ വിവാ​ഹം ചെയ്യും മുമ്പ് രണ്ടര വർഷത്തോളം ബാലയുടെ ജീവിത പങ്കാളിയായിരുന്നു എലിസബത്ത്. നടൻ കരൾ രോ​ഗം ബാധിച്ച് ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിൽ കഴിഞ്ഞപ്പോഴും കൂടെയുണ്ടായിരുന്നത് എലിസബത്തായിരുന്നു.

എന്നാൽ ബാലയ്ക്കൊപ്പം ജീവിച്ചതിന്റെ പേരിൽ മാനസീകവും ശാരീരികവുമായി നിരവധി ബുദ്ധിമുട്ടുകളിലൂടെ താൻ കടന്നുപോയി എന്നാണ് എലിസബത്ത് സോഷ്യൽമീഡിയ പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. നടനുമായുള്ള ബന്ധം വേർപ്പെടുത്താനുള്ള കാരണം എലിസബത്ത് ഇതുവരെയും തുറന്ന് പറഞ്ഞിരുന്നില്ല.

ബാലയും എലിസബത്തിനെ കുറിച്ച് സംസാരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ തനിക്ക് സംഭവിച്ചത് പുറത്ത് പറയാൻ ഭയമായിരുന്നുവെന്നും ബാല തന്നെ ഭീഷണിപ്പെടുത്തിയിരുന്നതിലാണ് ഒന്നും തുറന്ന് പറയാതിരുന്നതെന്നും പറയുകയാണിപ്പോൾ എലിസബത്ത്. ബാല അടുത്തിടെ ഒരു തമിഴ് ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിന്റെ സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ടായിരുന്നു എലിസബത്തിന്റെ കുറിപ്പ്.

മാധ്യമങ്ങളുടെ മുന്നിൽ ഇത്രയും നടന്നിട്ടും പോലീസോ മറ്റാരെങ്കിലുമോ പരാതി നൽകാൻ തയ്യാറായില്ലെങ്കിൽ… എനിക്കറിയില്ല. പഴയകാലം വെളിപ്പെടുത്തുമെന്നും ഞങ്ങളുടെ കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ബാല ഭീഷണിപ്പെടുത്തി. വിഷാദരോഗത്തിന് ടാബ്‌ലെറ്റുകൾ കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞും അയാൾ എന്നെ ഭീഷണിപ്പെടുത്തുന്നു. അയാൾ എന്നെ അബ്യൂസ് ചെയ്തു. റേപ്പ് ചെയ്തു
അയാൾ വേറെയും നിരവധി സ്ത്രീകളെ ചതിച്ചിട്ടുണ്ട്. നിസ്സഹായത കാരണം എന്റെ കൈകൾ വിറയ്ക്കുന്നു. എനിക്ക് വന്ധ്യതയുണ്ടെന്ന് അയാൾ പരസ്യമായി പറഞ്ഞു. മാത്രമല്ല ഞാൻ മരുന്ന് മാറ്റികൊടുത്തുവെന്നും പറയാതെ പറഞ്ഞു എന്നാണ് എലിസബത്ത് കുറിച്ചത്. ബാലയുമായി വേർപിരിഞ്ഞശേഷം അഹമ്മദാബാദിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു എലിസബത്ത്.

സ്ട്രസും ഡിപ്രഷനും അലട്ടി തുടങ്ങിയതിനാൽ അവധി എടുത്ത് നാട്ടിൽ വിശ്രമത്തിലാണ് എലിസബത്ത്. കുറിപ്പ് വൈറലായതോടെ ബാലയ്ക്കെതിരെ പ്രതികരിക്കാൻ ധൈര്യം കാണിച്ചതിന് എലിസബത്തിനെ അനുകൂലിച്ചും പ്രശംസിച്ചും ആളുകൾ എത്തി. ഇതുപോലെയുള്ള ക്രിമിനൽസിനെതിരെ പ്രതികരിക്കാതെ ഇരിക്കുമ്പോഴാണ് ഇവർ ശക്തരാകുന്നതെന്നായിരുന്നു ഒരു കമന്റ്.
കരൾ രോ​ഗത്തിന് ചികിത്സയിലായിരുന്നപ്പോൾ തനിക്ക് മരുന്ന് മാറി തന്നുവെന്ന രീതിയിൽ പരോക്ഷമായി ആളുടെ പേര് പറയാതെ ബാല സംസാരിച്ചിരുന്നു. വീണ്ടും ഇത് ആവർത്തിച്ചതിനാലാണ് ബാലയ്ക്ക് എതിരെ എലിസബത്ത് രം​ഗത്ത് എത്തിയത്. നടനൊപ്പം ദാമ്പത്യ ജീവിതം നയിച്ചിരുന്ന കാലത്ത് അമൃതയ്ക്കും മാനസീകവും ശാരീരികവുമായി ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിരുന്നു. അമൃതയും അടുത്തിടെയാണ് ബാലയിൽ നിന്നും താൻ നേരിട്ടതെന്താണെന്ന് തുറന്ന് പറഞ്ഞത്. വിവാഹ​മോചനം നടന്ന് വർഷങ്ങൾ‌ ഏറെ പിന്നിട്ടിട്ടും അടുത്ത കാലം വരെയും അമൃതയ്ക്കും കുടുംബത്തിനും എതിരെ ബാല പ്രവർത്തിക്കുകയും അഭിമുഖങ്ങളിലൂടെ അപമാനിക്കുകയും ചെയ്തിരുന്നു. ശേഷം അമൃതയുടെ മകൾ അവന്തിക ബാലയ്ക്കെതിരെ പ്രതികരിച്ചതോടെയാണ് നടൻ അവസാനിപ്പിച്ചത്.
എലിസബത്തുമായി വേർപിരിയാനുള്ള കാരണം ചോദിച്ചപ്പോഴെല്ലാം ഒന്നും പറയാതെ എലിസബത്ത് തങ്കമാണെന്നും അവരെ കുറിച്ച് ഒന്നും പറയുന്നത് ശരിയല്ലെന്നുമാണ് ബാല പലപ്പോഴും പറഞ്ഞത്. 2024ന്റെ അവസാനമായിരുന്നു മാമ പൊണ്ണ് കോകിലയുമായുള്ള ബാലയുടെ വിവാ​ഹം. കോകിലയും തമിഴ്നാട് സ്വദേശിനിയാണ്. കോകിലയുമായി നടന്നത് ബാലയുടെ നാലാം വിവാഹ​മായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അമൃതയ്ക്ക് മുമ്പും മറ്റൊരു പെൺകുട്ടി ബാലയുടെ ജീവിതത്തിൽ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കോകിലയുമായുള്ള വിവാ​ഹത്തോടെ കൊച്ചി വിട്ട ബാല ഇപ്പോൾ വൈക്കത്താണ് താമസം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *