മുൻകാമുകിയുടെ വീടിന് നേരെ ഗ്രനേഡ് എറിഞ്ഞ കാമുകൻ സ്‌ഫോടനത്തിൽ മരിച്ചു

തായ്‌ലാന്റ് ; മുൻകാമുകിയുടെ വീടിന് നേരെ ഗ്രനേഡ് എറിത്ത കാമുകൻ സ്ഫോടനത്തെ തുടർന്ന് മരിച്ചു .കാമുകി രക്ഷപ്പെട്ടു. തായ്‌ലന്റിലാണ് സംഭവം നടന്നത് . താനുമായി വീണ്ടും യോജിച്ചു പോകാൻ മുൻകാമുകി തയ്യാറാകാത്തതിനെ തുടർന്നാണ് കാമുകിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കാമുകൻ വീടിനുനേരെ ഹാൻഡ് ഗ്രനേഡ് എറിഞ്ഞത്. എന്നാൽ, സ്ഫോടനത്തിൽ നിന്ന് കാമുകി രക്ഷപ്പെടുകയും കാമുകൻ കൊല്ലപ്പെടുകയുമായിരുന്നു.
മെയ് 25 -നാണ് സംഭവം നടന്നത്. ഗ്രനേഡ് സ്ഫോടനത്തിൽ 35 വയസ്സുള്ള യുവാവ് കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പൊലീസ് റിപ്പോർട്ട്. തായ്‌ലൻഡിലെ താ ചാന ജില്ലയിലാണ് സംഭവം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു.സുരപോംഗ് തോങ്‌നാക്ക് എന്ന യുവാവാണ് സ്ഫോടനത്തിൽ മരിച്ചത്..