ഡൽഹിയൽ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തിയ കോട്ടയം ഏറ്റുമാനൂർ സ്വദേശി മരിച്ചു
ഡല്‍ഹി: വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തിയ കോട്ടയം ഏറ്റുമാനൂർ സ്വദേശി മരിച്ചു. പുന്നത്തുറ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് സോമശേഖരന്‍ നായരാണ് ചികിത്സയിലിരിക്കെ മരിച്ചത്. ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. തിങ്കളാഴ്ച്ച വൈകുന്നേരം ഇന്ത്യാ ഗേറ്റ് പരിസരത്താണ് സോമശേഖരനെ അവശനിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളിൽച്ചെന്നതായി കണ്ടെത്തിയത്.
