ഇപി ജയരാജനെതിരെ പാര്‍ട്ടി നാളെ യോഗം ചേരും
എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജനെതിരെ ഉള്ള വിവാദത്തിൽ, നാളെ യോഗം കൂടും.ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറെ ഇപി ജയരാജൻ കണ്ട സംഭവവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുക. യോഗത്തില്‍ ഇപിക്കെതിരായ നടപടിയെ കുറിച്ചും ചര്‍ച്ചയുണ്ടാകുമെന്നാണ് സൂചന.