ഇ.പി.യെ തള്ളാതെ സി.പി.ഐ.എം
തിരുവനന്തപുരം : ഇ പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട വിഷയത്തിൽ ഒരാളെ കാണുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ ഇല്ലാതാകുന്നതല്ല ഇടതുപക്ഷ പ്രത്യയശാസ്ത്രമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇ പി തന്നെ ജാവദേക്കറെ കണ്ട വിഷയം വിശദീകരിച്ചിട്ടുണ്ട്. ആസൂത്രിതമായ നീക്കം ഇതിൻറെ ഭാഗമായി നടന്നതായി ഇ പി പറഞ്ഞിട്ടുണ്ട്. അതിശക്തമായ കമ്മ്യൂണിസ്റ്റ് വിരോധം ഇപിയുമായി ബന്ധപ്പെട്ട് ചിലർ നടത്തിയിട്ടുണ്ട്. ഇതിനെതിരെ നിയമപരമായ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടി വരും.
ഇത്തരം കാര്യങ്ങളെ നിയമപരമായി കൈകാര്യം ചെയ്യണം എന്നത് തന്നെയാണ് പാർട്ടി നിലപാട്. ദല്ലാൽ നന്ദകുമാറിനെ പോലുള്ളവരുമായുള്ള ബന്ധങ്ങൾ അവസാനിപ്പിക്കുക തന്നെ വേണം എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. അത് അവസാനിപ്പിച്ചതായി ഇ പിയും വ്യക്തമാക്കിയിട്ടുണ്ട്. വിഷയം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ ബാധിക്കില്ല. വിഷയം പാർട്ടിക്ക് ഒരു ദോഷവും ചെയ്യില്ല. 24ആം തീയതി ജാവദേക്കറെ ഞാനും കണ്ടിരുന്നു.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നിഷ്കളങ്കമാണ്. ശുദ്ധ അസംബന്ധമാണ് ഇതുമായി ബന്ധപ്പെട്ട പ്രചരിപ്പിക്കുന്നത്. അതുകൊണ്ടാണ് നിയമപരമായി നീങ്ങാൻ പറഞ്ഞത്. ശോഭാ സുരേന്ദ്രനെതിരെ ഉൾപ്പെടെ നിയമം നടപടി സ്വീകരിക്കും. ഇപി എൽഡിഎഫ് കൺവീനറായി തുടരും. ഫ്ലാറ്റിൽ അല്ലാതെ മറ്റ് എവിടെയെങ്കിലും കണ്ടു എന്ന് പറയുന്നത് ശുദ്ധ അസംബന്ധം. കൃത്യമായ തിരക്കഥ ഇതിന് പിന്നിലുണ്ട്. ഇ പി ജയരാജൻ ബിജെപിയിലേക്ക് പോയിട്ടില്ല. അതിനുവേണ്ടി ശ്രമിച്ചിട്ടുമില്ല.