ബിജെപി പ്രവേശനം: ഇപി നൽകിയ പരാതിയിൽ അന്വേഷണം

0

തിരുവനന്തപുരം: ബിജെപി പ്രവേശനത്തിന് ചർച്ച നടത്തിയെന്ന ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്‍റെ പരാതിയിൽ അന്വേഷണം നടത്തും. കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. കെ. സുധാകരൻ, ശോഭാ സുരേന്ദ്രൻ, ടി.ജി. നന്ദകുമാർ എന്നിവർക്കെതിരേയാണ് പരാതി.

ബിജെപിയിൽ ചേർക്കുന്നതിനായി കേരളത്തിന്‍റെ ചുമതലയുള്ള ‌പ്രകാശ് ജാവദേക്കറുമായി ഇപി ചർച്ച നടത്തിയെന്നും 90 ശതമാനം ചർച്ച വിജയമായിരുന്നെന്നുമാണ് ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നത്.

ബിജെപി പ്രവേശത്തില്‍നിന്ന് ഇ.പി പിന്‍മാറിയത് പാര്‍ട്ടിയുടെ ഭീഷണി ഭയന്നാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. കെ. സുധാകരനും ഇപി ബിജെപിയിൽ ചേരാൻ പദ്ധതിയിട്ടിരുന്നതായി ആരോപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *