പട്ടികുരച്ചതിൽ പ്രകോപിതരായി അയൽവാസി വീടാക്രമിച്ചു
മുംബൈ : വളർത്തുപട്ടി കുരച്ചതിൽ പ്രകോപിതരായ അയൽവാസികൾ പച്ചക്കറി കച്ചവടക്കാരൻ്റെ
വീടാക്രമിച്ചു. കടക്കാരന്റെ പരാതിയെ തുടർന്ന് പോലീസ് 10 സ്ത്രീകൾക്കെതിരെ FIR രജിസ്റ്റർ ചെയ്‌ത് കേസെടുത്തു. കല്യാണിലാണ് സംഭവം .
കടക്കാരന്റെ കുടുംബത്തിലെ വളർത്തുനായ പ്രതികളിൽ ഒരാളെ കണ്ട് കുരയ്ക്കാൻ തുടങ്ങിയതോടെയാണ് പ്രശ്‌നം ആരംഭിച്ചത് .നേരത്തെ രണ്ടുവീട്ടുകാരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പാട്ടി കുറച്ചതിൽ രോഷാകുലയായ സ്ത്രീ ഒരുകൂട്ടം സ്ത്രീകളുമായി വന്ന് പച്ചക്കറി കച്ചവടക്കാരൻ്റെ വീട്ടിൽ കയറി മർദിക്കുകയായിരുന്നു. വീട്ടിലേക്ക് സംഘം കല്ലെറിയുകയും കൊള്ളയടിക്കുകയും ചെയ്തു. ആക്രമണത്തിൽ ഇരയ്ക്കും കുടുംബാംഗങ്ങൾക്കും പരിക്കേറ്റതായി പോലീസ് അറിയിച്ചു.
ഇന്നലെ കടക്കാരൻ പോലീസിൽ പരാതി നൽകി, അക്രമം, നിയമവിരുദ്ധമായി സംഘം ചേരൽ, ദ്രോഹമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ള പ്രവൃത്തികൾ, അശാന്തി ഉണ്ടാക്കുക, ദുരുദ്ദേശ്യത്തോടെ അതിക്രമം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.