വൈരാഗ്യം; ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ

0

തൃശൂർ:  മുണ്ടൂർ വേളക്കോട് ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ. ഇയാൾ പിന്നീട് പൊലീസിൽ കീഴടങ്ങി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യത്താലാണ് ഗോഡൌണിന് തീയിട്ടതെന്ന് പ്രതി ടിറ്റോ തോമസ് പൊലീസിന് മൊഴി നൽകി. ഗോഡൗൺ പൂർണമായും കത്തി നശിച്ചു.

വേളക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗൾഫ് പെട്രോ കെമിക്കൽസ് ഓയിൽ കമ്പനിയിൽ പുലർച്ചെയാണ് തീ പടർന്നത്. ആദ്യഘട്ടത്തിൽ കാരണം വ്യക്തമായിരുന്നില്ല. പിന്നീടാണ് തീവെച്ചത് താനാണെന്ന് പറഞ്ഞ്, മുൻജീവനക്കാരൻ മെഡിക്കൽ കോളജ് പൊലീസിൽ കീഴടങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *