ഗവൺമെന്റ് വിഭാഗത്തിൽ സ്റ്റേറ്റ് മെറിറ്റ് 21,156 റാങ്ക് വരെ

0

കേരളത്തിലെ 2024-’25-ലെ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന്റെ ഭാഗമായി നടത്തിയ ആദ്യ അലോട്മെന്റിൽ എൻജിനിയറിങ്ങിന് ഗവൺമെന്റ് വിഭാഗം കോളേജുകളിൽ 21,156 വരെ റാങ്കുള്ളവർക്ക് ഏതെങ്കിലും ഒരു ബ്രാഞ്ചിൽ ഏതെങ്കിലും ഒരു ഗവൺമെന്റ്‌/എയ്ഡഡ്/എയ്ഡഡ് ഓട്ടോണമസ് കോളേജിൽ സ്റ്റേറ്റ് മെറിറ്റിൽ (എസ്‌.എം.) അലോട്മെൻറ് ലഭിക്കും.

ഗവൺമെൻറ് വിഭാഗത്തിൽ വിദ്യാർഥികൾ ഏറ്റവും താത്‌പര്യം കാട്ടിയ ബ്രാഞ്ച്, ഈ വർഷവും കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങാണ്.ഗവൺമെന്റ്/എയ്ഡഡ്/എയ്ഡഡ് ഓട്ടോണമസ് വിഭാഗത്തിൽ 10 കോളേജുകളിൽ ഈ ബ്രാഞ്ചുണ്ട്. ആദ്യ അലോട്മെന്റിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബ്രാഞ്ചിലെ ഈ വിഭാഗത്തിലെ അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്ക് 2504 ആണ്.

ഗവ./എയ്ഡഡ്/എയ്ഡഡ് ഓട്ടോണമസ് കോളേജുകളിലെ വിവിധ ബ്രാഞ്ചുകളിലെ ആദ്യ അലോട്മെന്റിലെ അവസാന എസ്.എം. റാങ്കുകൾ

• കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് -2504

• കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (ഡേറ്റാ സയൻസ്) -3588

• ഇലക്‌ട്രിക്കൽ ആൻഡ് കംപ്യൂട്ടർ -3598

• ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ -4452

• ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് -5197

• റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് -6083

• ഇൻഡസ്ട്രിയൽ -6516

• ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് -6531

• സൈബർ ഫിസിക്കൽ സിസ്റ്റംസ് -7106

• കെമിക്കൽ -7778

• കംപ്യൂട്ടർ സയൻസ് ആൻഡ് ഡിസൈൻ -8027

• ഇൻഫർമേഷൻ ടെക്നോളജി -8754

• അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ -10,662

• മെക്കാനിക്കൽ -11,033

• അഗ്രിക്കൾച്ചറൽ -11,325

• ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ -12,085

• സിവിൽ -12,316

• പ്രൊഡക്‌ഷൻ -12,686

• ഫുഡ് ടെക്നോളജി -18,665

• ഡെയറി ടെക്നോളജി -20,310

• സിവിൽ ആൻഡ് എൻവയൺമെന്റൽ -21,156

കോളേജ് താത്‌പര്യങ്ങൾ

ഈ വിഭാഗത്തിൽ ഭൂരിപക്ഷം കോളേജുകളിലുമുള്ള ബ്രാഞ്ചുകളിൽ, അവസാന എസ്.എം. റാങ്ക് അടിസ്ഥാനമാക്കി, വിദ്യാർഥികൾ കൂടുതൽ താത്‌പര്യം കാട്ടിയ മൂന്നുകോളേജുകളും അവിടെ അലോട്മെന്റ് ലഭിച്ച അവസാന എസ്.എം. റാങ്കുകളും ഇപ്രകാരം.

• കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (10 കോളേജുകളിൽ ഉണ്ട്): സി.ഇ.ടി. -342 (അവസാന എസ്.എം. റാങ്ക്), തൃശ്ശൂർ -712, ടി.കെ.എം.- 1196

• ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (12): സി.ഇ.ടി. -595, തൃശ്ശൂർ -1327, ടി.കെ.എം. -1910

• ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് – (11) : സി.ഇ.ടി. – 1158, തൃശ്ശൂർ -2574, ടി.കെ.എം. -3713

• മെക്കാനിക്കൽ (12 കോളേജുകളിൽ): സി.ഇ.ടി. -2745 , തൃശ്ശൂർ -4969, ടി.കെ.എം. -7177

• സിവിൽ (10):.സി.ഇ.ടി.- 4877, തൃശ്ശൂർ- 8118, ടി.കെ.എം.- 9374

ഇവയിലെല്ലാം സി.ഇ.ടി, തൃശ്ശൂർ, ടി.കെ.എം. എന്ന ക്രമത്തിലാണ് വിദ്യാർഥികളുടെ താത്‌പര്യം. മറ്റുവിഭാഗം സ്ഥാപനങ്ങളിലും കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബ്രാഞ്ചിനോടാണ് പ്രിയം.സർക്കാർ കോസ്റ്റ് ഷെയറിങ്‌ വിഭാഗം കോളേജായ തൃക്കാക്കര മോഡൽ എൻജിനിയറിങ് കോളേജിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബ്രാഞ്ചിലെ ഗവ. ക്വാട്ട അവസാന എസ്.എം. റാങ്ക് 1091 ആണ്. ഇവിടെ ഈ ബ്രാഞ്ചിലെ മാനേജ്‌മെന്റ് ക്വാട്ട അവസാന റാങ്ക് 2447-ഉം. ഈ ബ്രാഞ്ചിൽ ഇവിടെ അലോട്മെൻറ് സ്വീകരിച്ച ഏറ്റവും ഉയർന്ന റാങ്ക് 95-ഉം ആണ്.

ഈ വിഭാഗം കോളേജുകളിൽ, ഈ ബ്രാഞ്ചിൽ വിദ്യാർഥികൾ താത്‌പര്യം കാട്ടിയ മറ്റുകോളേജുകൾ: എസ്.സി.ടി – ലാസ്റ്റ്റാങ്ക് യഥാക്രമം -3660, 5782

ചെങ്ങന്നൂർ കോളേജ് ഓഫ് എൻജിനിയറിങ് -6722, 12,197 എൽ.ബി.എസ്. പൂജപ്പുര (വനിതകൾ മാത്രം) -9335, 17,844.

സ്വകാര്യ സ്വാശ്രയവിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങിന് എസ്.എം. അവസാനറാങ്ക് 10,000-നുള്ളിൽ വന്നത് നാലു കോളേജുകളിലാണ്.

രാജഗിരി (കൊച്ചി) -4565, മുത്തൂറ്റ് (എറണാകുളം) -5119, ഫെഡറൽ (അങ്കമാലി) -7112, മാർ ബസേലിയോസ് (തിരുവനന്തപുരം) -9219.

മൊത്തം 23,751 പേരാണ് ആദ്യ അലോട്മെൻറ് പട്ടികയിലുള്ളത്. റാങ്ക് 30 (ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) മുതൽ റാങ്ക് 52,494 (കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്) വരെ എൻജിനിയറിങ് റാങ്ക് ഉള്ളവർ പട്ടികയിലുണ്ട്.

ആദ്യ 100 റാങ്കിലുള്ള 13 പേർ പട്ടികയിലുണ്ട്. 500-ൽ ഉയർന്ന റാങ്കുള്ള 160 പേരും 1000 റാങ്ക് വരെ ഉള്ളവരിൽ 439 പേരും പട്ടികയിലുണ്ട്. സ്റ്റേറ്റ് മെറിറ്റിൽ ഏതെങ്കിലുംവിഭാഗം കോളേജിൽ ഒരു അലോട്മെന്റ് ലഭിച്ച അവസാന റാങ്ക് 52,481 ആണ് (സ്വകാര്യ സ്വാശ്രയം) ബി.ഫാമിന് സർക്കാർ ഫാർമസി കോളേജുകളിലെ അവസാന എസ്.എം. റാങ്ക് 1267 ആണ്. എൻജിനിയറിങ്, ഫാർമസി അലോട്മെൻറുകളുടെ അലോട്മെൻറ് പട്ടിക, കോളേജ്/ബ്രാഞ്ച്/കാറ്റഗറി തിരിച്ചുള്ള അവസാന റാങ്കുകൾ എന്നിവ www.cee.kerala.gov.in-ൽ ലഭ്യമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *