ഉർജ്ജമായ് മാഹറാലി..

0

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇന്നലെ ഇന്ത്യാ മുന്നണിയുടെ മഹാറാലി മുംബൈയിൽ നടന്നു. ഇതിലൂടെ പ്രതിപക്ഷ ഐക്യത്തിന്റെ ഊർജ്ജം ഇന്ത്യയിലെ ജനങ്ങൾക്ക് ഇന്നലെ മുംബൈയിൽ കാണാൻ സാധിച്ചു.പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രവർത്തിക്കാനുള്ള അവസാന അവസരവും രാഹുൽ ഗാന്ധി പ്രയോജനപ്പെടുത്തി.

മഹാത്മാഗാന്ധിയുടെ ദീർഘകാല ആസ്ഥാനമായിരുന്ന പഴയ ബോംബെയിലെ മണിഭവനിൽ നിന്ന് ആരംഭിച്ച് നായ് യാത്രയുടെ സമാപന റാലി ഡോ ബി ആർ അംബേദ്കറുടെ ശ്മശാന സ്ഥലമായ ചൈത്യഭൂമിയിൽ അവസാനിച്ച. തൊട്ടടുത്തുള്ള ബാൽ താക്കറെ സ്മാരകവും രാഹുൽ സന്ദർശിച്ചു. രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയിൽ നിന്ന് ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികളെ കോൺഗ്രസ് മാറ്റിനിർത്തിയെന്ന വാദങ്ങളെ ചെറുക്കാനും സമാപന റാലിയിലെ പ്രതിപക്ഷ ഐക്യം പ്രത്യേകം ശ്രദ്ധിച്ചു.

റാലിയുടെ സമാപന വേദിയിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി തുടരുന്ന സ്വേച്ഛാധിപത്യം, വർഗീയത, അഴിമതി എന്നിവക്കെതിരെ പോരാടുന്നതിന് ഒരു പൊതു പരിപാടി വിന്യസിപ്പിക്കാൻ ഇന്ത്യാ മുന്നണി തീരുമാനമെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *