വെട്ടലും തിരുത്തലും നടത്തിയ ‘എമ്പുരാൻ’പ്രദർശനം തുടങ്ങി

0

എഡിറ്റ്‌ ചെയ്‌തത്‌ സിനിമയെ ഒരുതരത്തിലും ബാധിച്ചിട്ടില്ല എന്നും വ്യത്യാസം ഒരു തരത്തിലും അനുഭവപ്പെട്ടിട്ടില്ല എന്നുമാണ് സിനിമ രണ്ടാം തവണയും കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്.

തിരുവനന്തപുരം :റി എഡിറ്റഡ് എമ്പുരാൻ പ്രദർശനം തുടങ്ങി. തിരുവനന്തപുരം ആർടെക് മാളിലാണ് ആദ്യ പ്രദർശനം. തിയറ്ററുകളിൽ റി എഡിറ്റഡ് എമ്പുരാന്റെ ഡൗൺലോഡിങ് തുടങ്ങി. ഡൗൺലോഡിങ് പ്രശ്നം നേരിടുന്ന തിയേറ്ററുകളിൽ സിനിമ നേരിട്ട് എത്തിക്കും.

വില്ലന്റെ പേരുമാറ്റമടക്കം ഇരുപത്തിനാല് വെട്ടുമായി എമ്പുരാന്റെ റീ എഡിറ്റ് പതിപ്പ് എത്തിയിരിക്കുന്നത്. സമ്മർദ്ദങ്ങൾക്ക് വഴങ്ങിയല്ല റീ എഡിറ്റെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബൽരാജ് ബജ്റംഗിക്ക് പകരം ബൽദേവ് എന്നാക്കി. നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് നീക്കിയുട്ടുണ്ട്.

സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങൾ മുഴുവൻ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനം കടന്നുപോകുന്ന രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛൻ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എൻഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്‌തു. 2 മിനിറ്റ് 8 സെക്കൻഡ് ആണ് ചിത്രത്തിൽ നിന്ന് വെട്ടിപോയിരിക്കുന്നത്. അതേസമയം, ചിത്രം റീ എഡിറ്റ് ചെയ്തത് ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവർത്തകർ.

എഡിറ്റ്‌ ചെയ്‌തത്‌ സിനിമയെ ഒരുതരത്തിലും ബാധിച്ചിട്ടില്ല എന്നും വ്യത്യാസം ഒരു തരത്തിലും അനുഭവപ്പെട്ടിട്ടില്ല എന്നുമാണ് സിനിമ രണ്ടാം തവണയും കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *